loginkerala entertainment മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാൻ ഒരവസരം ഇതാ; ഒരു രാത്രി തങ്ങണമെങ്കിൽ 70,000 രൂപ
entertainment

മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാൻ ഒരവസരം ഇതാ; ഒരു രാത്രി തങ്ങണമെങ്കിൽ 70,000 രൂപ

ലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാൻ ഒരവസരം! മമ്മൂട്ടിയും കുടുംബവും വർഷങ്ങളോളം താമസിച്ച കൊച്ചി പനമ്പിള്ളി നഗറിലെ വീടാണ് ഇപ്പോൾ ആരാധകർക്കും ടൂറിസ്റ്റുകള്‍ക്കുമായിട്ട് തുറന്നു കൊടുത്തിരിക്കുന്നത്. വികേഷൻ എന്ന ഹോസ്പിറ്റാലിറ്റി കമ്പനിയാണ് ഇതിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി സ്യൂട്ട്, ദുൽഖർ അബോഡ്, സുറുമീസ് സ്പേസ്, ഗസ്റ്റ് റൂം എന്നിങ്ങനെ നാലു മുറികളിലായി എട്ടു പേര്‍ക്ക് താമസിക്കാം.

പ്രൈവറ്റ് തിയേറ്റർ, ഗാലറീസ് എന്നിവിടങ്ങളിലേക്കുള്ള പ്രോപ്പർട്ടി ടൂർ ഉൾപ്പെടെ ഒരു രാത്രി ഇവിടെ തങ്ങാൻ എഴുപത്തയ്യായിരം രൂപയാണ്. നിലവിൽ, 9778465700, 9778455700 എന്നീ നമ്പറുകളിൽ ഫോൺ വഴി മാത്രമേ ഈ സൗകര്യം ബുക്ക് ചെയ്യാൻ കഴിയൂ. ഏപ്രിൽ 1 മുതൽ ഇവിടെ താമസിക്കാൻ സാധിക്കും. വിശദാംശങ്ങൾക്ക്, reservations@vkation.com എന്ന ഇമെയിൽ വിലാസത്തിലും ഇമെയിൽ അയയ്ക്കാം.

Exit mobile version