breaking-news Kerala

മതവിദ്വേഷ പ്രസം​ഗത്തിൽ പി.സി ജോർജ് റിമാൻഡിൽ

തിരുവനന്തപുരം: മതവിദ്വേഷ പരാമർശ കേസിൽ പി സി ജോർജിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇൗരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റാണ് റിമാന്റ് ചെയ്തത്. ആറ് മണിവരെ പൊലീസിന് ജോർജിനെ കസ്റ്റഡിയിൽ വെയ്ക്കാമെന്ന് കോടതി പറഞ്ഞിരുന്നു. പൊലീസ് രണ്ട് ദിവസത്തേക്ക് കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല.

നിലവിലവിൽ ഇൗരാറ്റുപേട്ട പൊലീസ് സ്റ്റ്ഷനനിൽ ചോദ്യങ്ങൾക്ക് വിധേയനാവുകയാണ് പിസി. ഇതിന് ശേഷമുള്ള വെെദ്യ പരിശോധനക്ക് പിന്നാലെ ജയിലിലേക്ക് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി ആറിന് നടന്ന ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ടാണ് പി സി ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്. യൂത്ത് ലീഗിന്റെ പരാതിയിലാണ് മതസ്‌പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചേർത്ത്‌ കേസെടുത്തത്‌. രാജ്യത്തെ മുസ്ലിങ്ങൾ മുഴുവൻ വർഗീയവാദികളാണെന്നും പാകിസ്ഥാനിലേക്ക്‌ പോകണമെന്നുമാണ് ജോർജ് ചർച്ചയിൽ പറഞ്ഞത്. ഈരാറ്റുപേട്ടയിൽ മുസ്ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും ആരോപിച്ചിരുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video