breaking-news entertainment

പ്രചരിക്കുന്നത് വാസ്തവ രഹിതമായ വാർത്തകൾ; അദ്ദേഹം പൂർണ ആരോ​ഗ്യവാൻ; മമ്മൂട്ടിയുടെ ആരോ​ഗ്യത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ തള്ളി പി.ആർ.ടീം

മ്മൂട്ടിക്ക് ശ്വാസതടസമുണ്ടായി ചെന്നൈയില്‍ ആശുപത്രിയിലാണ് എന്നും വൈകാതെ അമേരിക്കയില്‍ ചികിത്സ നടത്തും എന്നും വാര്‍ത്തകള്‍ വന്നിരുന്നു. മറ്റൊരു കൂട്ടര്‍ മമ്മൂട്ടിക്ക് കുടലില്‍ ക്യാന്‍സര്‍ ആണെന്ന് വരെ പ്രചരിപ്പിച്ചിരുന്നു. അഭിനയത്തില്‍ നിന്ന് താല്‍ക്കാലികമായി ഇടവേള എടുക്കുന്നതായും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.എന്നാല്‍ ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ പിആര്‍ ടീം.

മമ്മൂട്ടിയുടെ പിആര്‍ ടീം ഇത്തരം അഭ്യൂഹങ്ങള്‍ എല്ലാം തള്ളിക്കളഞ്ഞിരിക്കുകയാണ്. മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനാണ് എന്നും പ്രചരിക്കുന്ന വാര്‍ത്തകളില്‍ കഴമ്പില്ല എന്നുമാണ് ടീം മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. മിഡ് ഡേയോടാണ് മമ്മൂട്ടിയുടെ ടീം പ്രതികരിച്ചിരിക്കുന്നത്. ”ഇത് വ്യാജ വാര്‍ത്തയാണ്. റംസാന്‍ വ്രതം അനുഷ്ഠിക്കുന്നതിനാല്‍ അദ്ദേഹം (മമ്മൂട്ടി) അവധിയിലാണ്. അതുകൊണ്ടാണ് അദ്ദേഹം ഷൂട്ടിംഗ് ഷെഡ്യൂളില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്.

വാസ്തവത്തില്‍ ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹന്‍ലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങും.’ എന്നാണ് മമ്മൂട്ടിയുടെ പിആര്‍ ടീം മിഡ് ഡേയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കൂടാതെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിങ്ങനെ വമ്പന്‍ താരനിരയാണ് മഹേഷ് നാരായണന്റെ സിനിമയില്‍ അണിനിരക്കുന്നത്.

ചിത്രത്തിന്റെ ശ്രീലങ്കയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. കൊച്ചി ഷെഡ്യൂള്‍ മാര്‍ച്ച് 12 ന് ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ ഇത് പിന്നീട് ഈ മാസം അവസാനത്തേക്ക് നീട്ടി. ഇതാണ് മമ്മൂട്ടിയുടെ അനാരോഗ്യം മൂലമാണ് ഷെഡ്യൂള്‍ നീട്ടിയത് എന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ കാരണം. നിലവില്‍ മമ്മൂട്ടി കുടുംബ സമേതം ചെന്നൈയില്‍ ആണ്. ഭാര്യ സുല്‍ഫത്തിനെ കൂടാതെ മക്കളായ ദുല്‍ഖറും സുറുമിയും മമ്മൂട്ടിക്കൊപ്പമുണ്ട്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video