ലോകമെമ്പാടുമുള്ള മലയാളികൾക്ക് റംസാൻ ആശംസ നേർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ത്യാഗത്തിന്റേയും മനുഷ്യ നന്മയുടേയും പുണ്യമാസത്തിൽ പരസ്പര സ്നേഹമായിരിക്കണം ലോകത്തിന് നൽകുന്ന സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. റമദാൻ സ്നേഹവും സമത്യവും സാഹോദ്യവുമാണ്. അതിൽ പ്രാർത്ഥനയുണ്ട്. പരസ്പര സഹായമുണ്ട്.
എല്ലാ മതവിഭാഗത്തിൽപ്പെട്ടവരേയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഗൾഫ് രാജ്യങ്ങൾ നോമ്പ് തുറ സംഘടിപ്പിക്കുന്നത്.
പ്രാർത്ഥന, പരസ്പര സഹായം, കുടുംബ സഹായം, അശരണരേയും പാവപ്പെട്ടവരേയും സഹായിക്കുക എന്നിവയാണ് റമദാനിലെ നന്മ. സ്നേഹവും സാഹോദര്യവും വളർത്തണം. എല്ലാ മലയാളികളായ സഹോദരി സഹോദരന്മാർക്കും റമദാൻ ആശംസകളെന്നും അദ്ദേഹം പറഞ്ഞു.
Leave feedback about this