പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പോലീസ് അറസ്റ്റ് ചെയ്തു. പോത്തുണ്ടി മലയിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്.
ചൊവ്വാഴ്ച വൈകുന്നേരം മാട്ടായിയിൽ വച്ച് ഇയാളെ പോലീസ് കണ്ടിരുന്നു. തുടർന്ന് ഇയാൾ ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് പേലീസ് തെരച്ചിൽ നിർത്തിയിരുന്നെങ്കിലും ചില പോലീസുകാർ ഇവിടെ നിലയുറപ്പിച്ചിരുന്നു.
പോലീസുകാർ സ്ഥലത്തു നിന്നു പോയി എന്ന് മനസിലാക്കിയ ചെന്താമര ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പ്രതി വിഷം കഴിച്ചു എന്ന സംശയത്തെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്