ദുബായ് കാമറയില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. ബർദുബൈ അനാം അൽ മദീന ഫ്രൂട്ട്സ് ജീവനക്കാരനായ യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. നിരവധി മലയാളികള്‍ക്ക് പരിക്ക്.
പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു. പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ തലശേരി പുന്നോല്‍ സ്വദേശികളായ നിധിന് ദാസ്, ഷാനില്‍, നഹീല്‍ എന്നിവരാണ് ഗുരുതരമായി പരിക്കേറ്റവര്‍. ഇന്നലെ അര്‍ധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിങിലാണ് അപകടം സംഭവിച്ചത്. 12.20 ഓടെ ഗ്യാസ് ചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു.
മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റില്‍ താമസിച്ചിരുന്നത്. റാശിദ് ആശുപത്രിയില്‍ അഞ്ചുപേരും, എന്‍എംസി ആശുപത്രിയില്‍ നാലുപേരും ചികില്‍സയിലുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റ ഭൂരിഭാഗം പേരും മലയാളികളാണെന്നാണ് വിവരം.