തിരുവനന്തപുരം; ടെക്‌നോ പാര്‍ക്കിനുള്ളില്‍ തീപിടുത്തം. ഫേസ് ഒന്നിലെ ടാറ്റ എലക്സിയിലെ കമ്പനിക്കുള്ളിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ വെൾഡിങ് ജോലി തുടരുകയായിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന ടിന്നർ കത്തിയാണ് തീപടർന്നത്. ഉദ്യോഗസ്ഥരുടെ സാധനങ്ങള്‍ കൂട്ടി ഇട്ട ഗോഡൗണിലാണ് സംഭവവെന്നാണ് ലഭ്യമായ വിവരം. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ജീവനക്കാരെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു. വൈകിട്ട് ആറരയോടെയാണ് തീ പിടിത്തം ഉണ്ടായത്. പുക ഉയരുന്ന സാഹചര്യത്തിൽ ജീവനക്കാരെ മാറ്റി. ചാക്കയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്
Leave a Comment