വാഷിംഗ്ടൺ ഡിസി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ലാസ് വെഗാസിലുള്ള ഹോട്ടലിനു പുറത്ത് ട്രക്ക് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. അപകടത്തിൽ ഏഴു പേർക്കു പരിക്കേറ്റു.
ഹോട്ടൽ കവാടത്തിൽ പാർക്ക് ചെയ്തിരുന്ന ടെസ്ല സൈബർ ട്രക്കാണ് തീപിടിച്ച് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടർന്ന് ഹോട്ടലിൽ താമസിച്ചിരുന്നവരെയും ജീവനക്കാരെയും പൂർണമായും ഒഴിപ്പിച്ചു. ട്രക്കിനുള്ളിൽ സ്ഫോടക വസ്തു കണ്ടെത്തിയെന്ന് ഇലോൺ മസ്ക് പറഞ്ഞു.
ന്യൂ ഓർലിയൻസിൽ പുതുവത്സര ആഘോഷത്തിനിടെ ട്രക്ക് ഇടിച്ചുകയറ്റി ജനക്കൂട്ടത്തിനുനേരേ വെടിയുതിർത്ത സംഭവവുമായി ഈ അപകടത്തിനു ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറ
Leave feedback about this