loginkerala breaking-news ജുമുഅ നമസ്കാരത്തിനിടെ പാകിസ്ഥാനിൽ ചാവേർ ആക്രമണം; അഞ്ച് പേർക്ക് ദാരുണാന്ത്യം
breaking-news Kerala

ജുമുഅ നമസ്കാരത്തിനിടെ പാകിസ്ഥാനിൽ ചാവേർ ആക്രമണം; അഞ്ച് പേർക്ക് ദാരുണാന്ത്യം

ഇസ്‍ലാമാബാദ്: വടക്കു പടിഞ്ഞാറൻ പാകിസ്താനിലെ മദ്റസയിൽ ജുമുഅ നമസ്കാരത്തിനിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. റമദാൻ വ്രതം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ആക്രമണം. ഖൈബർ പഖ്തൂഖ പ്രവിശ്യയിലെ ദാറുൽ ഉലൂം ഹഖാനിയ മദ്റസയിലാണ് സ്ഫോടനമുണ്ടായത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റ 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതപുരോഹിതൻ ഉൾപ്പെടെ അഞ്ചുപേരാണ് മരിച്ചത്. ചാവേർ സ്ഫോടനത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് അപലപിച്ചു.

Exit mobile version