വാഷിങ് ടൺ : താരിഫ് യുദ്ധത്തില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള പോര് മുറുകുന്നു. ചൈനയ്ക്ക് മേലുള്ള തീരുവ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ഉയര്‍ത്തി. 125 ശതമാനമായാണ് തീരുവ ഉയര്‍ത്തിയത്. ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ പകരം തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ആഗോള വിപണികളോടുള്ള ചൈനയുടെ അനാദരവ് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നീക്കം.
അമേരിക്കൻ ഉത്പന്നങ്ങൾക്ക് 84 ശതമാനം തീരുവ ചുമത്തി ചൈന രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികാര നടപടി. ചൈനീസ് ഉത്പന്നങ്ങൾക്ക് നേരത്തെ ചുമത്തിയ 104 ശതമാനത്തിന്റെ അധിക തീരുവയ്ക്ക് പുറമേ വീണ്ടും ഉയർത്തുകയായിരുന്നു. നേരത്തെ ചുമത്തിയ 20 ശതമാനവും ഈ മാസം പ്രഖ്യാപിച്ച 34 ശതമാനവുമടക്കം 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം. ഇതിനൊപ്പം 50 ശതമാനം കൂട്ടിയാണ് 104 ശതമാനമാക്കിയത്. ഇതിന് പിന്നാലെയാണ് തീരുവ വീണ്ടും ഉയർത്തിയുള്ള ട്രംപിന്റെ നടപടി.
Leave feedback about this