കോഴിക്കോട്: പയ്യോളിയിൽ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണനാണ് മരിച്ചത് (25). വെള്ളിയാഴ്ച രാത്രിയാണ് ആർദ്രയെ വീടിന് മുകളിൽ നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുളിക്കാൻ പോയ ആർദ്രയെ ഏറെ നേരം കഴിഞ്ഞും കാണാതായപ്പോൾ മുകൾ നിലയിലെ മുറിയിൽ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ആർദ്രയും ഷാനും തമ്മിൽ ഉള്ള വിവാഹം. എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആർദ്രയുടെ ബന്ധുക്കൾ പറഞ്ഞു. മരണകാരണം പോലീസ് അന്വേഷിക്കട്ടെയെന്നും ബന്ധുക്കൾ പ്രതികരിച്ചു.
Leave feedback about this