breaking-news Kerala

കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ജാ​തി വി​വേ​ച​നം; കഴകക്കാരൻ ബാലു ജോലി രാജിവച്ചു; പിൻവലിച്ചാൽ പരി​ഗണിക്കുമെന്ന് മന്ത്രി

തൃ​ശൂ​ര്‍: ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ജാ​തി വി​വേ​ച​ന​ത്തി​നി​ര​യാ​യ ക​ഴ​ക​ക്കാ​ര​ൻ ആ​ര്യ​നാ​ട് സ്വ​ദേ​ശി ബി.​എ. ബാ​ലു രാ​ജി​വച്ചു.
ചൊവ്വാഴ്ച കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ലെ ദേ​വ​സ്വം ഓ​ഫീ​സി​ലെ​ത്തി അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍​ക്ക് രാ​ജി ക​ത്ത് കൈ​മാ​റു​ക​യാ​യി​രു​ന്നു. വി​വാ​ദ​ങ്ങ​ള്‍​ക്കു​ശേ​ഷം അ​വ​ധി​യി​ൽ പോ​യ ബാ​ലു ഇ​ന്ന് ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കേ​ണ്ട​താ​യി​രു​ന്നു.

ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് നി​യ​മ​ത്തെ തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി 24നാ​ണ് ബാ​ലു ക​ഴ​ക​ക്കാ​ര​നാ​യി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ​ത്തി​യ​ത്.ക​ഴ​കം ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ബാ​ലു​വി​നെ ത​ന്ത്രി​മാ​രു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ഓ​ഫീ​സ് ജോ​ലി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. അ​തി​നു​ശേ​ഷം ബാ​ലു അ​വ​ധി​യി​ലാ​യി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് രാ​ജി​യെ​ന്ന് മാ​ത്ര​മാ​ണ് രാ​ജി​ക്ക​ത്തി​ലു​ള്ള​ത്.

ബാ​ലു രാ​ജി പി​ൻ​വ​ലി​ച്ചാ​ൽ പ​രി​ഗ​ണി​ക്കു​മെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. സ​ർ​ക്കാ​ർ ബാ​ലു​വി​നൊ​പ്പം നി​ന്നു​വെ​ന്നും വാ​സ​വ​ൻ പ​റ​ഞ്ഞു.
അ​തേ​സ​മ​യം ബാ​ലു​വി​ന്‍റെ രാ​ജി വ്യ​ക്തി​പ​ര​മെ​ന്ന് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ സി.​കെ. ഗോ​പി പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡി​നെ​യും സ​ർ​ക്കാ​രി​നെ​യും അ​റി​യി​ക്കു​മെ​ന്നും ഗോ​പി പ​റ​ഞ്ഞു.ചൊവ്വാഴ്ച കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ലെ ദേ​വ​സ്വം ഓ​ഫീ​സി​ലെ​ത്തി​യാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍​ക്ക് ബാ​ലു രാ​ജി ക​ത്ത് കൈ​മാ​റി​യ​ത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video