loginkerala breaking-news കളിപ്പാട്ടത്തിനടിയിൽ രാജവെമ്പാല
breaking-news

കളിപ്പാട്ടത്തിനടിയിൽ രാജവെമ്പാല

കണ്ണൂർ :കളിപ്പാട്ടത്തിനടിയിൽ രാജവെമ്പാല കണ്ടെത്തി .കണ്ണൂർ ചെറുവാഞ്ചേരിയിൽ വീട്ടിനുള്ളിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. വീട്ടിലെ കുട്ടിയുടെ ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിലാണ് രാജവെമ്പാല ഉണ്ടായിരുന്നത്.


ടോയ് കാർ അനങ്ങുന്നത് കണ്ട് വീട്ടുകാർ ടോർച്ച് അടിച്ച് നോക്കിയപ്പോൾ ഭീമാകാരനായ രാജവെമ്പാലയെ കണ്ടെത്തുകയായിരുന്നു. ഭയന്നുപോയ വീട്ടുകാർ സർപ്പ വളണ്ടിയറും മാർക്ക് പ്രവർത്തകനുമായ ബിജിലേഷ്‌ കോടിയേരിയുടെ സഹായത്താലാണ് രാജവെമ്പാലയെ പിടികൂടിയത്.

Exit mobile version