ഐസിസി ചാന്പ്യൻസ് ട്രോഫി കിരീടം ഇന്ത്യ നേടിയതിന്റെ വിജയാഘോഷം തുടരുകയാണ്. ഫൈനിൽ ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം നേടിയത്. ഇതോടെ ചാന്പ്യൻസ് ടോഫിയിൽ ഇന്ത്യയുടെ കിരീടങ്ങളുടെ എണ്ണം മൂന്നായി. 2002ലും 2013ലും ഇന്ത്യ ചാന്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ ടീമിന്റെ വിജയത്തിൽ കുറിപ്പുമായി രംഗത്തെത്തുകയാണ് റഫീഖ് അബ്ദുൾ കരീംമെന്ന് ക്രിക്കറ്റ് പ്രേമി. ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഫ്യൂച്ചർ ഫെയ്സുകളായ ശ്രേയസിൻ്റെയും , അക്സറിൻ്റെയും പക്വമായ പാർട്ടർഷിപ്പ്, വിജയത്തിന് തിളക്കം വർദ്ധിപ്പിച്ചെന്നും അദ്ദേഹം വിലയിരുത്തുന്നു
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:-
Rafeeq Abdulkareem
ഇന്ത്യൻ ഇന്നിംഗിസിലെ ആദ്യ ബോൾ കൈൽ ജാമിസനെ , ലീവ് ചെയ്ത, രോഹിത് സെക്കൻ്റ് ബോൾ , തൻ്റെ ട്രേഡ് മാർക്ക് സ്റ്റാമ്പ് ചെയ്ത പുൾ ഷോട്ടിലൂടെ, ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലെ ഗാലറിയ്ക്ക് മുകളിലൂടെ പറത്തുമ്പോൾ, അയാളിലെ ആക്രമണകാരിയായ ബാറ്ററെ, ഒരിയ്ക്കൽ കൂടി നാം കാണുകയായിരുന്നു. ക്രീസിൽ നിന്നിറങ്ങി, ഇയാൻ സ്മിത്തിനെതിരെ ലോംഗ് ഓണിന് മുകളിലൂടെയുള്ള 95 മീറ്റർ സിക്സർ, മൂളിപ്പറന്ന് കൊണ്ട് ഗാലറിയിലേക്ക് പറന്നിറങ്ങുമ്പോൾ, കമൻ്റ്റി ബോക്സിൽ നിന്നും ഇയാൻ സ്മിത്ത്, ആ ഷോട്ടിൻ്റെ അനായസതയേക്കുറിച്ച് വാചാലയാകുമ്പോൾ, ഹർഷ ബ്ലോഗ്ലേ രോഹിത്തിലെ ഫിയർലെസ് മോഡിലെ ഡിസാസ്റ്റർ ബാറ്ററെ ഓർമ്മിക്കുകയായിരുന്നു.
ഒരു െഎ.സി.സി ടൂർണ്ണമെൻ്റിൻ്റെ ഫൈനൽ മാച്ചിൽ, എതിരാളിയ്ക്ക് മേൽ, അത്യന്തം വിനാശകരമായ തുടയ്ക്കമിട്ടുകൊണ്ട്, ഇന്ത്യൻ ക്യാപ്റ്റൻ ക്ലീസിൽ ഡോമിനേറ്റ് ചെയ്തു് കൊണ്ടിരിയ്ക്കുമ്പോളായിരുന്നു, ഗ്ലെൻ ഫിലിപ്സിൻ്റെ അവശ്വസനീയമായ ക്യാച്ചിൽ ഗില്ലും, ബ്രേസ് വെല്ലിൻ്റെ അടുത്ത ബോളിൽ എൽ.ബി. ഡബ്ള്യൂവിൽ കുടുങ്ങി കോലിയും പുറത്തായി നമ്മൾ ബാക്ക് ഫുട്ടിലേക്ക്, ഗിയർ ചേയ്ഞ്ച് ചെയ്യുമ്പോൾ, ദുർബലമായ ഒരു നിമിഷത്തിൽ, കഴിഞ്ഞ ഓവറുകളിൽ നേരിടേണ്ടി വന്ന പ്രഷർ സിറ്റുവേഷനെ മറികടയ്ക്കാനോ, അതോ ക്യാപ്റ്റൻ്റെ റെസ്പോൻസബിലിറ്റി മറന്ന്, രചീന്ദ്രയ്ക്കെതിരെ സ്റ്റെപ്പ് ഔട്ട് ചെയ്തു, സിക്സറിന് ശ്രമിച്ചോ രോഹിത് പുറത്തായത്, ഇന്ത്യൻ ഇന്നിംഗിസിലെ ദുരന്ത മുഖമെന്ന് തോന്നിച്ചു വെങ്കിലും, ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഫ്യൂച്ചർ ഫെയ്സുകളായ ശ്രേയസിൻ്റെയും , അക്സറിൻ്റെയും പക്വമായ പാർട്ടർഷിപ്പ്, നമ്മുക്ക് മുൻപിൽ വീണ്ടുമോരു പ്രതീക്ഷയുടെ മുനമ്പ് തുറന്നു.
അവർ തുറന്നിട്ട , പ്രതീക്ഷയുടെ നാളം അണയാതെ കാത്ത് സൂക്ഷിച്ച്, ആ തിരിനാളത്തിൽ ആവേശത്തിൻ്റെ ഊർജം നിറച്ച് കൊണ്ട് രാഹുലും, ഹാർദ്ദിക്കും , എമിറേറ്റ്സിലെ പിച്ചിൽ ആളി കത്തിയപ്പോൾ …… അവസാനം രാഹുലിന് കൂട്ടായി ജഡേജ ക്രീസിലെത്തി, പ്രഷർ സിറ്റുവേഷൻ്റെ മൂർദ്ധന്യത്തിത്തെ മറികടന്ന് ബൗണ്ടറിയിലേക്ക് ബോൾ പായിക്കുമ്പോൾ, ദുബായിയുടെ ആകാശത്ത് വർണ്ണവിസ്മയങ്ങളുടെ വെടി കെട്ട് അരങ്ങേറുകയായി…. ഇന്ത്യ വീണ്ടും െഎ.സി.സി ചാമ്പ്യൻസ് ട്രോഫിയിൽ ചാമ്പ്യൻമാരായി….വെൽ ഡൺ ടീം ഇന്ത്യ 🫡🫡🫡
അഞ്ച് െഎ.സി.സി സെഞ്ച്വറികൾ നേടിയ, ന്യൂസിലാൻ്റിൻ്റെ അത്യന്തം ഡേയ്ഞ്ചറായ രചിൻ രചീന്ദ്രയുടെ ഡിഫൻസ് പൊളിച്ച കുൽദീപിൻ്റെ ആ ഗൂഗ്ലീ👌 ഫസ്റ്റ് ബോൾ ….. What a deliverey!!! Out standing Ball🔥
എന്നാലും മില്ലറേ, നീ അവരോട് പറഞ്ഞല്ലോ, ഫൈനലിൽ ഇന്ത്യ തോൽക്കണമെന്ന്….. നിങ്ങളുടെ കൂടെ എന്നും കട്ടയ്ക്ക് നിന്നിരുന്ന, നിങ്ങളുടെ ജയത്തിൽ സന്തോഷിക്കുകയും, തോൽവിയിൽ സങ്കടപ്പെടുകയും ചെയ്ത, ഞങ്ങൾ തോൽക്കണമെന്ന് നീ അവരോട് പറഞ്ഞുവല്ലോ…. സങ്കടമുണ്ട് സഹോദരാ….. സങ്കടമുണ്ട് (
Leave feedback about this