ഇൻസ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി നടി നയൻതാര. സോഷ്യല്‍മീഡിയയില്‍ ആദ്യമായി തന്റെ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ച നയൻതാര സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ചാണ് നയൻതാര ഇൻസ്റ്റയില്‍ പ്രത്യക്ഷപ്പെട്ടത്. ‘നാൻ വന്തിട്ടേന്ന് സൊല്ല്’ എന്ന അടിക്കുറിപ്പോടെ ജയിലറിലെ ഹുക്കും ഗാനത്തിന്റെ റീലാണ് ആദ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇൻസ്റ്റാഗ്രാം അരങ്ങേറ്റം നടത്തി മിനിറ്റുകൾക്കുള്ളിൽ തന്നെ ഗണ്യമായ ഫോളോവേഴ്‌സിനെ സമ്പാദിക്കാൻ നടിക്ക് കഴിഞ്ഞു. രണ്ടുമണിക്കൂറിനുള്ളില്‍ 388K ഫോളോവേഴ്‌സും ലഭിച്ചിട്ടുണ്ട്. മലയാള താരങ്ങൾ ഉൾപ്പെടെ നയൻതാരയുടെ ഫോളവേഴ്സ് ലിസ്റ്റിലുണ്ട്. അതെസമയം നയൻസ് ഫോളോ ചെയ്യുന്നതാകട്ടെ അഞ്ചു പേരെയും ഭർത്താവ് വിഗ്നേഷ് ശിവൻ, നടൻ ഷാരൂഖ് ഖാൻ, റൗഡി പിക്ചേഴ്സ്, അനിരുദ്ധ് രവിചന്ദർ, മിഷേൽ ഒബാമ എന്നിവരെയാണ് നയൻതാര ഫോളോ ചെയ്യുന്നത്.
യഥാർത്ഥ സൂപ്പർസ്റ്റാർ ഫാഷനിൽ തന്നെയാണ് നയൻതാര ഇൻസ്റ്റാഗ്രാമിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. യാതൊരു മുൻകൂർ അറിയിപ്പും കൂടാതെയാണ് നയൻതാര തന്റെ ഇൻസ്റ്റാഗ്രാം പ്രവേശനം നടത്തിയത്.
തന്റെ ഇരട്ടക്കുട്ടികളായ ഉയിർ, ഉലഗ് എന്നിവരോടൊപ്പമുള്ള നടിയുടെ വീഡിയോയായിരുന്നു നയൻതാരയുടെ ഇൻസ്റ്റാഗ്രാമിലെ ആദ്യ പോസ്റ്റ് എന്നതും ശ്രദ്ദേയമായിരുന്നു. ഭര്‍ത്താവ് വിഗ്നേഷ് ശിവനും നയൻതാരയുടെ ഇൻസ്റ്റഗ്രാം അരങ്ങേറ്റത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ‘വെല്‍ക്കം ടു ഇൻസ്റ്റഗ്രാം ആള്‍ മൈ ക്യൂട്ടീസ്’ എന്നാണ് വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്
നയൻതാരയുടെ ആദ്യ ഹിന്ദി ചിത്രമായ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ തന്റെ പ്രിയപ്പെട്ട നടനെന്ന് നയൻതാര വെളിപ്പെടുത്തിയ ഷാരൂഖ് ഖാനൊപ്പമാണ് അഭിനയിക്കുന്നത്. ജവാനിൽ വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചാനറാണ് ജവാന് സംഗീതം ഒരുക്കുന്നത്.
സോഷ്യൽ മീഡിയയിൽ താൻ ഔദ്യോഗികമായി ഇല്ലെങ്കിലും പ്ലാറ്റ്‌ഫോമിൽ തന്നോട് ഉണ്ടായ നല്ലതും ചീത്തയുമായ പ്രതികരണങ്ങളെക്കുറിച്ച് തനിക്ക് ഇപ്പോഴും ബോധ്യമുണ്ടെന്ന് തന്റെ കണക്റ്റ് എന്ന സിനിമയുടെ പ്രചരണത്തിനിടെ നയൻതാര മുൻപ് പറഞ്ഞിട്ടുണ്ട് .