കൊച്ചി:പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ – യങ് കമ്മ്യൂണിക്കേറ്റേഴ്സ് ക്ലബ് കേരള ചാപ്റ്റർ തേവര സേക്രഡ് ഹാർട്ട് കോളേജുമായി ചേർന്ന് ‘വുമൺ കോൺക്ലേവ് – ‘ഷീ ടോക്ക്സ്’ സംഘടിപ്പിച്ചു. കോൺക്ലേവിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ഈസ്റ്റ് ക്യാമ്പസിലെ ഫാദർ അഗ്ഗേഷ്യസ് ഹാളിൽ നടന്ന ചടങ്ങിൽ എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഐ. എ. എസും, മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) മയൂര എം. എസും സംയുക്തമായി നിർവഹിച്ചു. ചടങ്ങിൽ ലുലു ഗ്രൂപ്പ് മീഡിയ ഹെഡ് എൻ. ബി. സ്വരാജ് അതിഥിയായി. സമസ്ത മേഖലയിലും വനിതകൾ ശോഭിക്കാൻ വിദ്യാഭ്യാസത്തിലൂടെ മുന്നിട്ടറങ്ങണമെന്നും അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഐ. എ. എസ് പ്രതികരിച്ചു.
തേവര കോളേജിലെ ഡിപ്പാർട്മെന്റ് ഓഫ് ജേർണലിസം, വുമൺ അസോസിയേഷനായ ‘സ്വസ്തി’ എന്നിവരുമായി ചേർന്നാണ്കോൺക്ലേവ് സംഘടിപ്പിച്ചത്. നിർമ്മിത ബുദ്ധിയുടെ കാലത്ത് മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികളെയും, സാധ്യതകളെയും കുറിച്ച് മയൂര എം. എസ് മാധ്യമവിദ്യാർത്ഥികളോട് സംവേദിച്ചു. നിർമ്മിത ബുദ്ധി ഉയർത്തുന്ന തൊഴിൽ സാധ്യതകളും അതുപോലെ തന്നെ വെല്ലുവിളികളും കോൺക്ലേവില് ചർച്ചയായി വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി.

1944 തേവര എസ്. എച്ച് കോളേജ് സ്ഥാപിതമായെങ്കിലും, 1975 മുതൽ പെൺകുട്ടികൾക്ക് അഡ്മിഷൻ കൊടുത്ത് തുടങ്ങിയതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ചാണ് ‘ഷീ ടോക്ക്സ്’ സംഘടിപ്പിച്ചത്. വനിതകൾക്ക് എല്ലാക്കാലത്തും കൃത്യമായ പാദ തെളിച്ചിടമാണ് തേവര സെക്രട്ട് ഹാർട്ട് കോളജ് എന്നും മാധ്യമരംഗത്ത് കത്തിജ്വലിക്കുന്ന വ്യക്തികൾ ഇന്ന് കൂടുതലും വനിതകളാണെന്നും വളർന്നു വരുന്ന വനിതാ മാധ്യമവിദ്യാർത്ഥികൾ കഴിവുകളിലുടേയും പഠനമികവിലൂടെയും മുഖ്യധാരയിലേക്ക് എത്തണണമെന്നും ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ് പ്രതികരിച്ചു. ചടങ്ങിൽ ഫാദർ വർഗീസ് കാച്ചപ്പിള്ളി, എസ്.എച്ച് കോളജ് വൈസ് പ്രിൻസിപ്പൾ ഫാ കുസുമാലയം, എസ്.എച്ച് സ്ക്യൂൾ ഓഫ് കമ്മ്യുണിക്കേഷൻ ഡയറക്ടർ ബാബു ജോസഫ്, ജേർണലിസം വിഭാഗം മേധാവിമെൽബിൻ പി ബേബി, ഡോ സ്മിത എന്നിവർ പ്രസംഗിച്ചു