breaking-news

വനിതാ കമ്മീഷൻ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു ; യുവ കുടുംബശ്രീ പ്രവർത്തകരുമായി മുഖാമുഖം മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്യും

കൊച്ചി:സ്ത്രീശാക്തീകരണത്തിലൂടെ സ്ത്രീകളുടെ സാമൂഹ്യപദവി ഉയര്‍ത്തുക എന്ന ലക്ഷ്യവുമായി കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടികൾക്ക് തുടക്കമായി. ആദ്യ ദിനം കമ്മീഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വുമണ്‍ ഫെസിലിറ്റേറ്റര്‍മാര്‍ എന്നിവരെ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാപഞ്ചായത്ത് ഹാളിൽ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത്തലത്തിൽ പ്രവർത്തിക്കുന്ന ജാഗ്രതാസമിതികൾ കൂടുതൽ ശക്തിപ്പെടേണ്ടത് നാടിൻറെ ആവശ്യമാണെന്ന് അധ്യക്ഷ പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ തടയാൻ വുമൺ ഫെസിലിറ്റേറ്റർമാർ നൽകുന്ന സംഭാവന വലുതാണ്. ഇവർക്ക് അർഹമായ പരിഗണന സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് ലഭിക്കണം. ഇവർക്ക് പ്രവർത്തനഘടന നിശ്ചയിച്ചുനൽകേണ്ടത് അത്യാവശ്യമാണെന്നും അധ്യക്ഷ പറഞ്ഞു.

പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സർക്കാർ പ്ലീനറും പബ്ലിക് പ്രോസിക്യൂട്ടറുമായ ഡോ. ടി ഗീനാകുമാരി വിഷയാവതരണം നടത്തി. കമ്മീഷൻ മെമ്പർ സെക്രട്ടറി വൈ ബി ബീന സ്വാഗതം ആശംസിച്ചു. കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ തസ്നീം പി എസ്, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ഡോ. സുനിത എം വി, കമീഷൻ റിസർച്ച് ഓഫീസർ അർച്ചന എ ആർ എന്നിവർ സംസാരിച്ചു.

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഗുണഫലം യുവതികളിലേക്ക് എത്തിക്കുകന്നതിനായി രൂപീകരിച്ചിട്ടുള്ള ഓക്സിലറി ഗ്രൂപ്പ് പ്രവർത്തങ്ങളുടെ പുതുസാധ്യതകൾ സംബന്ധിച്ചും കൂടുതൽ തൊഴിൽ മേഖലകളിലേക്കുള്ള സ്ത്രീകളുടെ പ്രവേശനവും ചർച്ച ചെയ്യുന്നതിനായി :നൂതന കുടുംബശ്രീ സംരംഭങ്ങള്‍- സാധ്യത, അവലോകനം” എന്ന വിഷത്തിൽ മുഖാമുഖം പരിപാടി നാളെ നടക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് രാവിലെ 10.30 ന് ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ മുഖ്യാതിഥിയാകും.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video