തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. അൽമ(33)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുടുംബപ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഇന്ന് രാവിലെ 10.30നാണ് സംഭവം. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ട്യൂഷൻ സെന്ററിലെ അധ്യാപകനാണ് വിഷ്ണു.
കൊലപാതകത്തിന് ശേഷം വിഷ്ണു വിവരം അയൽക്കാരെ അറിയിക്കുകയായിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 10 വർഷമായി. മക്കളില്ല.
