loginkerala breaking-news ​ഗുണകേവിൽ നിന്ന് രക്ഷപ്പെട്ട സുഭാഷ് തിരഞ്ഞെടുപ്പിൽ രക്ഷപ്പെടുമോ? മത്സരിക്കുന്നത് ഏലൂർ ന​ഗരസഭയിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി
breaking-news

​ഗുണകേവിൽ നിന്ന് രക്ഷപ്പെട്ട സുഭാഷ് തിരഞ്ഞെടുപ്പിൽ രക്ഷപ്പെടുമോ? മത്സരിക്കുന്നത് ഏലൂർ ന​ഗരസഭയിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി

ഏലൂർ: വൻ ഹിറ്റായിരുന്ന മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയ്ക്ക് പ്രചോദനമായ സുഭാഷ് ഏലൂർ നഗരസഭയിലെ ഇരുപത്തിയേഴാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. കൊടൈക്കനാലിലെ ഗുണ കേവിൽ നിന്നും സാഹസികമായി തിരിച്ചു വന്ന അതേ സുഭാഷ് തന്നെയാണ് സ്ഥാനാർത്ഥി.തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതൽ റിയൽ മഞ്ഞുമ്മൽ ബോയ്സ് ആകാംക്ഷയിലും ആവേശത്തിലുമാണ്.

സുഭാഷിന് വോട്ട് ചോദിച്ച് കുട്ടേട്ടൻ ഇറങ്ങുമോ എന്നതാണ് ആറാടാകരുടെ ചോദ്യം. സുഭാഷിനെ കൊക്കയിൽ നിന്നും രക്ഷിച്ച കുട്ടേട്ടനായി സിനിമയിൽ വേഷമിട്ടത് നടൻ സൗബിൻ ആയിരുന്നു. എന്തൊക്കെ ആയാലും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സുഭാഷിന്‍റെ മഞ്ഞുമ്മൽ ബോയ്സ്.

Exit mobile version