breaking-news

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ല : ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ്

കിഴക്കമ്പലം : കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കുന്നത്തുനാട് എം.എല്‍.എയുടെയും ഭീഷണിക്ക് മുന്നില്‍ കീഴടങ്ങുന്ന പാര്‍ട്ടിയല്ല ട്വന്റി 20 യെന്ന് സംസ്ഥാന പ്രസിഡന്റ് സാബു എം.ജേക്കബ്. കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിനെയും മെമ്പറെയും സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കിഴക്കമ്പലത്ത് സംഘടിപ്പിച്ച പ്രതിഷേധ റാലി കിറ്റെക്‌സ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലങ്ങ് അമ്പലപ്പടിയില്‍ നിന്നുമാണ് റാലി ആരംഭിച്ചത്.

കിഴക്കമ്പലം പഞ്ചായത്തിന്റെയും സമീപ പഞ്ചായത്തുകളിലെയും ഭരണം ട്വന്റി20യെ ഏല്‍പ്പിച്ചത് ജനങ്ങളാണ്. ഇടത് വലത് പാര്‍ട്ടിക്കാരുടെ കൊളളയ്‌ക്കെതിരെയാണ് ജനം വോട്ട് ചെയ്ത് ട്വന്റി 20യെ വിജയിപ്പിച്ചത്. ആ ജനങ്ങളോടുളള ഉത്തരവാദിത്വം സിപിഎംന്റെ ഗുണ്ടായിസത്തിന് മുന്നില്‍ അടിയറവ് വയ്ക്കില്ലെന്ന് സാബു എം.ജേക്കബ് പറഞ്ഞു. കിഴക്കമ്പലം പഞ്ചായത്തില്‍ പൊട്ടിപ്പോളിഞ്ഞ് താറുമാറായി കിടക്കുന്ന ഏക റോഡ് പി.ഡബ്യൂഡിയുടെ അധീനതിയിലുള്ള കിഴക്കമ്പലം പോഞ്ഞാശ്ശേരി റോഡാണ് .സ്ഥലം എം.എല്‍.എയും ഇടതുസര്‍ക്കാരുമാണ് ഇതിന് ഉത്തരവാദികള്‍. സ്വന്തം അധീനതയിലുള്ള റോഡ് നന്നാക്കാന്‍ കഴിവില്ലാത്ത എം.എല്‍.എ.യാണ് പഞ്ചായത്തിന്റെ അധീനതയിലുള്ള കിഴക്കമ്പലം ബസ്സ്റ്റാന്റില്‍ കയറി ഗുണ്ടായിസം കാണിക്കുന്നത്.

രണ്ട് മാസത്തിനകം കേരളത്തിലെ ഏറ്റവും മികച്ചതും മാതൃകാപരവുമായ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുള്ള ബസ് സ്റ്റാന്റായി കിഴക്കമ്പലം മാറും. കിഴക്കമ്പലത്തിലൂടെ സഞ്ചരിക്കുന്ന ഏതൊരാള്‍ക്കും അവിടെ തുടങ്ങുന്ന റസ്റ്റോറന്റില്‍ നിന്നും ഉച്ച ഭക്ഷണം സൗജന്യമായി ലഭിക്കുമെന്നും സാബു ജേക്കബ് പറ്ഞ്ഞു. പ്രതിഷേധ യോഗത്തില്‍, കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്, വാര്‍ഡ് മെമ്പര്‍ അമ്പിളി വിജില്‍, വൈസ് പ്രസിഡന്റ് വിന്‍സി അജി, ബോബി എം.ജേക്കബ്, വി.ഗോപകുമാര്‍, ബെന്നി ജോസഫ്,അഡ്വ.ചാര്‍ളി പോള്‍, ജിബി അബ്രാഹം, കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video