തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡന കേസിൽ പരാതിക്കാരിക്കായി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. നേരത്തേ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും സ്പെഷ്യൽ പ്രോസിക്യൂട്ടറെ ലഭിച്ചില്ലെന്ന് പരാതിക്കാരി ഒരു സ്വകാര്യ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. തുടർന്നാണ് പരാതിക്കാരിയായ സിസ്റ്റർ റാണിറ്റിനെ തേടി സർക്കാർ സഹായമെത്തിയത്.
മുട്ടാത്ത വാതിലുകൾ ഇല്ലെന്നും പരാതി നല്കാത്ത ഇടമില്ലെന്നും നാല് വർഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും സ്പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിച്ചില്ലെന്നുമായിരുന്നു സിസ്റ്റർ അഭിമുഖത്തിനിടെ പറഞ്ഞത്. ആറു ദിവസം മുമ്പാണ് ഏഷ്യാനെറ്റിൽ വിനു വി ജോണുമായുള്ള അഭിമുഖത്തിനിടെ പരാതിക്കാരി ഇക്കാര്യം വെളിപ്പെടുത്തിയത്. അതിജീവിത എന്ന നിലയിൽ തനിക്കും ഒപ്പം നിന്ന കന്യാസ്ത്രീകൾക്കും അനുഭവിക്കേണ്ടിവന്ന പ്രശ്നങ്ങളും സിസ്റ്റർ റാണിറ്റ് അഭിമുഖത്തിൽ വിശദമാക്കിയിരുന്നു. ഭക്ഷണം കിട്ടാൻ പോലും പ്രയാസത്തിലാണെന്നും തയ്യിൽ ജോലി ചെയ്താണ് ജീവിക്കുന്നതെന്നുമായിരുന്നു റാണിറ്റ് പറഞ്ഞത്. സഭയിൽ നിന്ന് സഹായങ്ങൾ ലഭിക്കുന്നില്ലെന്നും അഭിമുഖത്തിൽ റാണിറ്റ് വെളിപ്പെടുത്തിയിരുന്നു.

Leave feedback about this