breaking-news Kerala lk-special

അഖിൽ മാരാർ ജയിച്ചാൽ അടിവസ്ത്രമിട്ട് ഓടും; അധിക്ഷേപ പോസ്റ്റിന് പിന്നാലെ മാപ്പിരക്കൽ

ന്നെ ആക്ഷേപിക്കുന്ന തരത്തിൽ വിഡിയോ പങ്കുവച്ച ഇൻഫ്ലുവൻസർ മാപ്പു പറഞ്ഞെന്ന് തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. തനിക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ ഇല്ലാക്കഥകൾ സൃഷ്ടിച്ചെന്നും അത് ചോദ്യം ചെയ്തപ്പോൾ നീക്കം ചെയ്തെന്നുമാണ് അഖിൽ മാരാർ പറയുന്നത്.

ബോധപൂർവം സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ എൻഡിഎ സ്ഥാനാർഥി എന്ന നിലയിൽ നിയമപരമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മാപ്പ് പറഞ്ഞുകൊണ്ട് തനിക്ക് അയച്ച മെസേജിന്‍റെ സ്ക്രീൻഷോട്ടും അഖിൽ മാരാർ പങ്കുവെച്ചിട്ടുണ്ട്.

അഖിൽ മാരാരിന്‍റെ കുറിപ്പ്

‘‘തൃക്കാക്കരയിൽ ഞാൻ ജയിച്ചാൽ ബ്രായും ഷഡ്ഢിയും ഇട്ട് ഓടും എന്ന് പറഞ്ഞ അനാഷ് എനിക്കയച്ച മാപ്പ് മെസ്സേജ് ആണ്.. എനിക്കെതിരെ വിദ്വേഷം പ്രചരിക്കാൻ ഇല്ലാക്കഥകൾ സൃഷ്ടിച്ചു പോസ്റ്റ്‌ ചെയ്തു, ഞാൻ ചോദിച്ചതിന് ശേഷം അവനത് റിമൂവ് ചെയ്തു. നിങ്ങൾക്ക് കണ്ടന്റ് റീച്ച് കിട്ടാൻ ഞാൻ പറഞ്ഞ വാക്കുകൾ അടർത്തി എടുത്തു എത്ര ആക്ഷേപിച്ചാലും എനിക്ക് ഒരു വിരോധമോ ദേഷ്യമോ തോന്നില്ല… എന്നാൽ ബോധഃപൂർവം സത്യ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ എൻഡിഎയുടെ ഒരു സ്ഥാനാർഥി എന്ന നിലയിൽ നിയമപരമായി മുന്നോട്ട് പോകേണ്ടി വരും.. മാപ്പ് പറഞ്ഞ അനാഷിന്റെ മാന്യത ഞാൻ ഉൾകൊള്ളുന്നു.. സത്യങ്ങൾ തിരിച്ചറിയാത്ത പലരും ഇത് പോലെ പറയുന്ന കാലം വരും.

ഇതും പറയേണ്ടി വന്നത്, അനാഷിന് റീച്ച് കിട്ടിയത് കണ്ട് മറ്റ് ചിലരും ഇത് പോലെ ഇറങ്ങിയിട്ടുണ്ട്, അവരോടാണ്. ആക്ഷേപിച്ചോളൂ.. ആക്രമിച്ചോളൂ.. പക്ഷേ മനസാ വാചാ ഞാൻ ചെയ്യാത്ത കാര്യങ്ങൾ എന്റെ മുകളിൽ ചാർത്തി പ്രചരിപ്പിച്ചാൽ നിയമത്തിന്റെ ഏതറ്റം വരെയും ഞാൻ പോകും… നോക്കൂ, ഈ മെസ്സേജിൽ അനാഷ് തന്നെ പറഞ്ഞത് ഞാൻ ചെയ്തത് …..യ്മയാണ്. വിഡിയോ ഞാനും രസമായി കണ്ടു. പക്ഷേ മറ്റ് കാര്യങ്ങൾ അങ്ങനെ ഉൾക്കൊള്ളാൻ കഴിയില്ല. എതിർപ്പുകൾ ആവാം സത്യ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്..

NB: ഈ എഴുതിയ കാര്യങ്ങളിൽ നിന്നും വരികൾ അടർത്തി ന്യൂസ്‌ കാർഡ് ഇറക്കുന്നവരോടും ഇത് തന്നെ പറയാൻ ആഗ്രഹിക്കുന്നു.’’–അഖിൽ മാരാരിന്റെ വാക്കുകൾ.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video