loginkerala breaking-news കരിമ്പിൻതോട്ടം തിന്നാനുള്ളപ്പോൾ കറുകപ്പുല്ല് തിന്നാൻ വരുമോ; കെ.സി വേണു​ഗോപാലിന് പിന്തുണച്ച് വെള്ളപ്പാള്ളി നടേശൻ
breaking-news Kerala

കരിമ്പിൻതോട്ടം തിന്നാനുള്ളപ്പോൾ കറുകപ്പുല്ല് തിന്നാൻ വരുമോ; കെ.സി വേണു​ഗോപാലിന് പിന്തുണച്ച് വെള്ളപ്പാള്ളി നടേശൻ

കണിച്ചുകുളങ്ങര: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺ​ഗ്രസിൽ നിന്ന് എത്താൻ എന്തുകൊണ്ടും യോ​ഗ്യൻ കെ.സി വേണു​ഗോപാലെന്ന് വെള്ളാപ്പള്ളി നടേശൻ. വി.ഡി സതീശൻ നല്ല പ്രതിപക്ഷ നേതാവാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. കെ.സി വേണു​ഗോപാലണ് കോൺ​ഗ്രസ് വിജയത്തിന്റെ വിജയശിൽപിയെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല കോൺ​ഗ്രസിലെ ഏറ്റവും മുതിർന്ന നേതാവാണ്. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്ന കാലഘട്ടം പല അനീതിക്കെതിരെയും വിരൽ ചൂണ്ടിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കേണ്ടത് ഞാനോ നിങ്ങളോ അല്ലെന്നും കോൺ​ഗ്രസ് ഹൈക്കമാൻഡ് ആണ് ആ കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

എത്രയോ തിരഞ്ഞെടുപ്പ് നടത്തി പകപ്പെട്ട കോൺ​ഗ്രസിന് ഇവിടുത്തെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക എളുപ്പമുള്ള കാര്യമാണ്. വി.ഡി സതീശൻ നല്ല പ്രതിപക്ഷ നേതാവായിരുന്നെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. ഞാൻ ഒരിക്കലും മുസ്ലീം വിരോധില്ല. മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിച്ചെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞുയ എസ്.എൻ.ഡി.പി യോ​ഗത്തെ തകർക്കാനുള്ള ശ്രമം നടക്കുകയാണ്. യോ​ഗത്തെ തകർക്കാനുള്ള ശ്രമം ചില രാഷ്ട്രീയ കോണിൽ നിന്ന് നടത്തുന്നുണ്ട്.

Exit mobile version