breaking-news

എല്ലാം മുഖ്യമന്ത്രിയുടെ പി.ആർ വർക്ക്; സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള വിവാദങ്ങൾ: വെള്ളാപ്പള്ളി വിഷയത്തിൽ വി,ഡി സതീശൻ

കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ വർഗീയ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്ത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകളിൽ നിന്ന് സമുദായ നേതാക്കൾ പിൻ തിരിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു.ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞതിന് നേർ വിപരീതമാണ് ജനറൽ സെക്രട്ടറി പ്രചരിപ്പിക്കുന്നത്.വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പി. ആർ. ഏജൻസിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെ.ബാബു വെള്ളാപ്പള്ളിയെ പ്രശംസിച്ചത് തനിക്കറിയില്ല.സംസ്ഥാനത്ത് ആരോഗ്യ, വിദ്യാഭ്യാസ മേഖല തകർന്നടിഞ്ഞു.സർക്കാരിന് പ്രതിസന്ധി ഉണ്ടാകുമ്പോൾ വിവാദം ഉണ്ടാക്കി രക്ഷിക്കുന്ന പതിവ് പുതിയ ഗവർണറും തുടരുന്നു. സർവ്വകലാശാല തർക്കം തീർന്നതിൽ ആശ്വാസമെന്നും അദ്ദേഹം പ്രതികരിച്ചു.സമര നാടകം എന്തിനു വേണ്ടിയായിരുന്നു. സംസ്ഥാനത്ത് കെ.എസ്.ഇ.ബി സുരക്ഷാ ഓഡിറ്റ് നടപ്പാക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video