loginkerala breaking-news പത്രിക സമര്‍പ്പിച്ച് വി.ഡി സതീശന്‍; കെട്ടിവയ്ക്കാനുള്ള തുക നൽകിയത് പ്ലാച്ചിമട സമരസമിതി
breaking-news Kerala

പത്രിക സമര്‍പ്പിച്ച് വി.ഡി സതീശന്‍; കെട്ടിവയ്ക്കാനുള്ള തുക നൽകിയത് പ്ലാച്ചിമട സമരസമിതി

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം കാല്‍നടയായി എത്തിയാണ് പറവൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് മുന്നില്‍ വി.ഡി സതീശന്‍ പത്രിക സമര്‍പ്പിച്ചത്. പ്ലാച്ചിമട സമരസമിതിയാണ് സതീശന് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത്.

പറവൂരിലെ കോടതിക്ക് മുന്നില്‍ വച്ചാണ് പ്ലാച്ചിമട സമരസമിതിയിലെ നേതാക്കള്‍ വി.ഡി സതീശന് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ പ്ലാച്ചിമട പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് വി.ഡി സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

Exit mobile version