loginkerala lk-special തീയാണ് വി.എസ് തീയാണ്; പുന്ന്രപ്ര വയലാർ പോരാട്ട നായകൻ
lk-special

തീയാണ് വി.എസ് തീയാണ്; പുന്ന്രപ്ര വയലാർ പോരാട്ട നായകൻ

എം.എസ്

നി ഇതുപോലൊരു വിപ്ലവ നക്ഷത്രം കേരളത്തിൽ പിറക്കണമെന്നില്ല. നിലാപാടുകൾ കൊണ്ട് മറ്റ് കമ്യൂണിസ്റ്റ് നേതാക്കളിൽ നിന്ന് ഏറെ വ്യത്യസ്തനായിരുന്നു വി.എസ് അതിനാൽ തന്നെ പാർട്ടിയിൽ പോലും എതിരാളികളുണ്ടായി. ഒരു കാലഘട്ടത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെ കണ്ണൂർ പാർട്ടി എന്ന് പരിഹസിക്കുന്ന സമയത്താണ് വി.എസ് പക്ഷമെന്ന എതിർ​ഗ്രൂപ്പ് പോലും കമ്യൂണിസ്റ്റ് പാർട്ടിയിൽ ഉയർന്നെത്തിയത്. സ്വന്തം പാർട്ടി പോലും വിമർശനത്തിന് അതീതനല്ലെന്ന് അദ്ദേഹം വിലകൽപ്പിച്ചിരുന്നു, അതിനാൽ തന്നെ തന്റെ നിലപാടുകൾ അദ്ദേഹം എന്നും തുറന്നടിച്ചു കൊണ്ടിരുന്നു. പുന്നപ്രവയലാർ സമരമുഖത്തിലെ ജീവിച്ചിരിക്കുന്ന ഏക നേതാവ്., അതായിരുന്നു വി.എസ്.. കമ്യൂണിസ്റ്റ് പാർട്ടി കോർപറേറ്റ് നയങ്ങളെ പിൻപറ്റുന്ന ഘട്ടത്തിൽ പാർട്ടിക്കുള്ളിൽ പോലും കലാപകാരിയായി വി.എസ് എന്ന മനുഷ്യൻ മാറി. വി.എസ് കേവലമൊരു മനുഷ്യനായിരുന്നില്ല. കേരളത്തിലെ വിശേഷിച്ച് ദക്ഷിണ കേരളത്തിലെ ഏറ്റവും പ്രജണ്ടയുള്ള രാഷ്ടട്രീയ നേതാവായി വി.എസ് മാറി, നായനാർക്കും , എ.കെ.ജിക്കും കൃഷ്ണപിള്ളക്കുമൊപ്പം അങ്ങനെ വി,എസ് എന്ന പേര് ജനങ്ങൾ നെഞ്ചോട് ചേർത്തു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാര്‍ സമരനായകനുമായി, ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എന്നിങ്ങനെ വി.എസിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്..സന്ധിയില്ലാത്ത പോരാട്ടത്തിനൊടുവിൽ 102ാം വയസിലാണ് തന്റെ ജീവിത സമരം അവസാനിപ്പിച്ച് വിടപറയുന്നത്.

മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം വാര്‍ധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജൂൺ 23-ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20-ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവരും മന്ത്രിമാരും പാർട്ടി നേതാക്കളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എസ്.യു.ടി. ആശുപത്രിയിൽ എത്തി വി.എസിനെ സന്ദർശിച്ചിരുന്നു.

ആലപ്പുഴ അറവുകാട് ക്ഷേത്ര ദേവസ്വം പ്രസിഡന്‍റായിരുന്ന അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര വെന്തലത്തറ അയ്യൻ ശങ്കരന്റെയും അക്കമ്മയുടെയും നാലു മക്കളിൽ മൂന്നാമൻ.1923 ഒക്ടോബർ 20-ന് തുലാമാസത്തിലെ അനിഴം നക്ഷത്രത്തിൽ ജനിച്ചു.ഗംഗാധരൻ, പുരുഷോത്തമൻ എന്നിവർ അച്യുതാനന്ദൻ്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയും.നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ചു. ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. നിവർത്തനപ്രക്ഷോഭത്തിന്‍റെ ചൂടും ചൂരുമേറ്റ് 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി. ജന്മിത്വത്തേയും നാടുവാഴിത്തത്തേയും സവർണ മേൽക്കോയ്മകളേയും എതിർത്താണ് വി.എസ് തന്റെ പാത തെളിച്ചത്.

കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ആശയമാണ് ശരിയെന്ന് മനസിലുറപ്പിച്ച നാളിൽ കളർകോട്ടെ ട്രേഡ് യൂണിനിൽ അം​ഗമായി തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങി. വി.എസ് ഒരു സമരമായിരുന്നു. വിപ്ലവം അവസാനിക്കാത്ത സമര തീജ്വാല. ആസ്‌പിൻവാൾ കയർ ഫാക്‌ടറിയിൽ ചെറിയൊരു ജോലി കിട്ടി..ആസ്പിയൻവാൾ എന്ന കമ്പനിയിലെ തൊഴിലാളി ചൂഷണത്തോട് എതിർത്ത് തൊഴിലാളി നേതാവായി വളർന്നതാണ് വി.എസിന്റെ സമരജീവിതം. കമ്യൂണിസറ്റ് പാർട്ടിയുടെ രൂപീകരണത്തിൽ ആലപ്പുഴയിലെ ആദ്യ പ്രതിനിധിയായി പി കൃഷ്ണപിള്ള വി.എസിനെ തിരഞ്ഞെടുത്തു. പിന്നീട് കമ്യൂണിസ്റ്റ് വഴിയിലൂടെ സ‍ഞ്ചാരം. സർ സി.പിക്കെതിരെ നടത്തിയ സമരങ്ങളെല്ലാം ജനകീയമായിരുന്നു. ഇനി ഇതുപോലൊരു വിപ്ലവകാരിയാണ്.

Exit mobile version