തിരുവനന്തപുരം: സിപിഎം മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ അന്തരിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 3: 10 നാണ് മെഡിക്കൽ ബോർഡ് യോഗം ചേർന്നതിന് ശേഷം മരണം സ്ഥിരീകരിച്ചത്. രക്ത സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ഇന്ന് ഉച്ചയോടെ ആരോഗ്യനില വഷളാകുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഎസിനെ പട്ടം എസ്.യു.ടി ആശുപത്രിയിലെത്തി സന്ദർശിച്ചു.
സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പിണറായിയ്‌ക്കൊപ്പം വിഎസിനെ സന്ദര്‍ശിക്കുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി പട്ടം എസ്.യു.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വി.എസ് തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു എന്ന് മെഡിക്കൽ ബുള്ളറ്റിൻ എത്തിയെങ്കിലും ഇന്ന് സ്ഥിതി വഷളാക്കുകയായിരുന്നു. കഴിഞ്ഞ മാസം 23നാണ് ഹൃദയാഘാതത്തെ തുടർന്ന് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വി.എസിന്റെ ചികിത്സ തുടരുന്നത്. മുഖ്യമന്ത്രി ആശുപത്രിയിലെത്തി ഡോക്ടറുമാരുമായി സംസാരിച്ചിരുന്നു.