breaking-news Politics

ഒരു വർഷത്തിനിടെ ക്രൈസ്തവർക്കെതിരെ 835 അക്രമണങ്ങൾ; അക്കമിട്ട് നിരത്തി വി.ഡി സതീശൻ

തിരുവനന്തപുരം: ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒഡീഷയില്‍ മലയാളി വൈദികരെ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ച സംഭവം അതി ക്രൂരമെന്ന് വി.ഡി സതീശൻ വിമർശിച്ചു. ഒരു വര്‍ഷത്തിനകത്ത് ബിജെപി ഭരിക്കുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന 835 ാമത്തെ ആക്രമണമായിരുന്നു ഇന്നലെ ഒഡീഷയില്‍ നടന്നതെന്നും ഇത് ഫ്യൂഡലിസ്റ്റ് മനോഭാവമാണെന്നും പറഞ്ഞു.

ഒരു പൊതു ശത്രുവിനെ ഉണ്ടാക്കി അവരെ വേട്ടയാടുന്ന ഹിറ്റലറുടെ തന്ത്രമാണ് നടക്കുന്നതെന്നും ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ചെറുക്കാതെ ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെപ്പോലെ മതമേലദ്ധ്യക്ഷന്‍മാരുടെ അരമനകള്‍ കയറിയിറങ്ങി കേക്ക് കൊടുക്കാന്‍ പോകുകയാണ് നേതാക്കന്മാരെന്നും വിമര്‍ശിച്ചു. ഛത്തീസ്ഗഡിന് പിന്നാലെ ഇന്നലെയും ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചിരിക്കുകയാണെന്നും മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവര്‍ക്ക് നേരെ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ മൂന്ന മണിക്കുര്‍ ആക്രമണം നടത്തിയെന്നും അവരുടെ വാഹനത്തിലെ പെട്രോള്‍ ഊറ്റി, ഫോണ്‍ പിടിച്ചെടുത്തു. രണ്ടു കന്യാസ്ത്രകളെ ആക്രമിച്ചെന്നും പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video