breaking-news

മന്ത്രിസഭയിലെ മുഴുവൻ അം​ഗങ്ങളേയും സി.പി.എം കബളിപ്പിച്ചു: വി.ഡി സതീശൻ

കൊല്ലം: പി.എം ശ്രീയിൽ ​ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിസഭയിലെ മുഴുവൻ അം​ഗങ്ങളേയും സി.പി.എം കബളിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. വലിയ ദുരൂഹത പിന്നിലുണ്ട്. ദുരൂഹത പുറത്ത് കൊണ്ടുവരേണ്ടത് ആവശ്യമാണ്. ആരുമറിയാതെ ആരോടും പറയാതെയാണ് സി.പിഎം പി.എം ശ്രീ ഒപ്പുവച്ചത്. പാർട്ടിയുടെ കേന്ദ്ര നേതൃത്വമോ, സംസ്ഥാന നേതൃത്വമോ, മന്ത്രിസഭയോ, ഘടകകക്ഷികളോ അറിയാതെയാണ് ഒപ്പുവച്ചത്.

പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപാണ് ഇതിനെതിരെ കേരളം വലിയ പ്രക്ഷോഭം നടത്തിയത്. ഫെബ്രുവരി എട്ടിന് സമരം നടത്തിയിട്ട് മാർച്ചിൽ ഒപ്പുവച്ചത് നാടകീയമാണ്. പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടതിന് ശേഷമാണ് ദൃത​ഗതയിൽ എല്ലാം നടന്നത്. ലാവലിൻ കേസ് മുതൽ സി.പി.എമ്മും ബി.ജെ.പിയുമായി നടത്തുന്ന ബാന്ധവമാണ് ഇതിന് പിന്നിലെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. ഒരു ഘടകകക്ഷി നേരിടേണ്ടനെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

ശബരിമല സ്വർണക്കൊള്ളയിൽ സ്വർണം പൂശാൻ അനുമതി കൊടുത്തത് ദേവസ്വം ബോർജാണ്. വലിയവമ്പൻമാർ പങ്ക് പറ്റിയിട്ടുണ്ടെന്നും വി.ഡി സതീശൻ പറയുന്നു.ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിന് അദ്ദേഹമാണ് മറുപടി പറയേണ്ടതെന്നും വി.ഡി സതീശൻ വ്യക്തമാക്കി. രാഷ്ട്രീയ നേതാവാണ് അദ്ദേഹം മറുപടി നൽകാൻ ബാധ്യസ്ഥനാണെന്നും അ​ദ്ദേഹം പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video