loginkerala breaking-news മേഘവിസ്ഫോടനത്തിൽ തിരച്ചിൽ ; ഒൻപത് സൈനികരെ കാണാതായി; മണ്ണിനടിയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ
breaking-news India

മേഘവിസ്ഫോടനത്തിൽ തിരച്ചിൽ ; ഒൻപത് സൈനികരെ കാണാതായി; മണ്ണിനടിയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ

ഉത്തരകാശിയിലെ മേഘവിസ്ഫോടനത്തിൽ തിരച്ചിലിനെത്തിയ സൈനികരിൽ ഒൻപത് പേരെ കാണാതായി. . 100 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നതായി നി​ഗമനം. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ കഡാവർ നായകളെ എത്തിക്കുമെന്ന് സൈന്യം അറിയിക്കുന്നത്. . ഉത്തരാഖണ്ഡില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ദില്ലിയിൽനിന്ന് കഡാവർ നായ്ക്കളെ വിമാനമാർഗ്ഗം ഉത്തരാഖണ്ഡിൽ എത്തിക്കും. എസ് ഡി ആർ എഫ്, എൻ ഡി ആർ എഫ്, കരസേന, ഐടിബിപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ധാമി വിമാന മാർ​ഗം ദുരന്തമേഖല വീക്ഷിച്ചു.

മേഘവിസ്ഫോടനത്തെ തുടർന്നുള്ള മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും താഴ്വരയിലെ ​ഗ്രാമമാകെ ഒലിച്ചുപോയ അവസ്ഥയാണ്. വെള്ളക്കെട്ടിൽ കല്ലും മണ്ണും കെട്ടിടാവശിഷ്ടങ്ങളും മൂടിയതിനാൽ തന്നെ രക്ഷാപ്രവർത്തനം ദുർഘടമാണ്.

ഉത്തരകാശിയിലെ ധരാളി ഗ്രാമത്തിലാണ് അപകടമുണ്ടായത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും എല്ലാവിധത്തിലുള്ള കേന്ദ്രസർക്കാർ പിന്തുണയും സംസ്ഥാന ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്), ഇന്തോ ടിബറ്റൻ അതിർത്തി പട്രോൾ (ഐ‌ടി‌ബി‌പി) എന്നിവയുടെ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്‌ഡി‌ആർ‌എഫ്) ഒരു സംഘവും സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ അറിയാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹം ചെയ്തു. “സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ, ദുരിതാശ്വാസ, രക്ഷാ സംഘങ്ങൾ സാധ്യമായ എല്ലാ ശ്രമങ്ങളിലും ഏർപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്ക് സഹായം നൽകുന്നതിൽ ഒരു കാലും പാഴാക്കില്ല,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version