loginkerala breaking-news ഉണ്ണി മുകുന്ദൻ ചിത്രം ‘മാ വന്ദേ വിവാദത്തിലേക്ക്; കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് സാധ്യത
breaking-news

ഉണ്ണി മുകുന്ദൻ ചിത്രം ‘മാ വന്ദേ വിവാദത്തിലേക്ക്; കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് സാധ്യത

കൊച്ചി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്നത് ‘മാ വന്ദേ’ എന്ന ചിത്രത്തിന്റെ അണിയറയിൽ ദുരൂഹത തേടി കേന്ദ്രം. ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയോ ബന്ധപ്പെട്ട വൃത്തങ്ങളുടെ അനുമതിയില്ലാതെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന പുതിയ വിവാദമാണ് ഉയരുന്നത്. സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി സൂചനകൾ എത്തുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ ഉപയോഗിച്ച് പോസ്റ്റര്‍ പുറത്തു വന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു.

നരേന്ദ്ര മോദി ആയി വേഷമിടുന്ന ഉണ്ണി മുകുന്ദന്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയ പോസ്റ്ററും അതുമായി ബന്ധപ്പെട്ട പ്രചരണങ്ങളുമാണ് പുതിയ വഴിത്തിരിവിലേക്ക് എത്തിയിരിക്കുന്നത്. സ്‌പെഷ്യല്‍ പോസ്റ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ വീര്‍ റെഡ്ഡി എം ആണ് പാന്‍ ഇന്ത്യന്‍ ചിത്രമായ ‘മാ വന്ദേ’ നിര്‍മിക്കുന്നതെന്ന് അവകാശവാദം എത്തിയത്.ഉണ്ണി മുകുന്ദനും ഈ പോസ്റ്റർ പങ്കുവച്ചിരുന്നു. ക്രാന്തി കുമാര്‍ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. എന്നാല്‍ ക്രാന്തികുമാറിന്റെ പേരില്‍ മികച്ച ചിത്രങ്ങളൊന്നും മുമ്പ് ഉണ്ടായിട്ടില്ല. ഇത്തരമൊരു പ്രോജക്ടിനെ സംശയത്തോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസും കാണുന്നത്.

തെലുങ്ക് സംവിധായകനായ ക്രാന്തി കുമാർ ഇതുവരെ നിർമ്മിച്ച സിനിമകൾ വാണിജ്യ അടിസ്ഥാനത്തിലുള്ള സിനിമകളോ ബി​ഗ്ബജറ്റ് സിനിമകളോ അല്ല. തെലുങ്കിലെ സി ​​​​​​ഗ്രേഡ് സിനിമകൾ നിർമ്മിക്കുന്ന സംവിധായകനിൽ നിന്ന് ഒരു പാൻ ഇന്ത്യൻ ചിത്രം എത്തുമ്പോൾ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട ഓഫീസും ഡൽഹിയിൽ മോദിക്കായി പി.ആർ വർക്ക് ചെയ്യുന്ന ഏജൻസികളും സംശയദൃഷ്ടിയോടെയാണ് ഇതിനെ നോക്കി കാണുന്നത്. സിനിമയുടെ പേരിൽ പൻതോതിൽ സാമ്പത്തിക തട്ടിപ്പ് നടത്താൻ നീക്കമാണോ എന്നുള്ളതും ഏജൻസികൾ പരിശോധിച്ചേക്കും. ഉണ്ണി മുകുന്ദന്റെ മാർക്കോയ്ക്ക് ശേഷം പിന്നീട് ഒരു പ്രഖ്യാപനങ്ങളും എത്തിയിരുന്നില്ല. ഇന്ത്യയൊട്ടാകെ തരം​ഗം തീർത്ത മാർക്കോ 2ൽ താൻ ഉണ്ടാകില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കിയിരുന്നു.

മോദി മുഖ്യ റോളിലെത്തുന്ന ജീവചരിത്ര സിനിമയിലൂടെ ഹിന്ദുത്വ പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള നീക്കമാണെന്ന തരത്തിൽ ആക്ഷേപവും ഉയർന്നിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ വലിയ തോതിലുള്ള ചർച്ചകളും ഉയർന്നിരുന്നു. മുൻപ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം, മേപ്പടിയാൻ തുടങ്ങിയ ചിത്രങ്ങളെല്ലാം സോ കോൾഡ് ഹിന്ദുത്വ അജണ്ടകൾ പിൻപറ്റിയുള്ള സിനിമകളാണെന്നാണ് വിമർശനം ഉയർന്നിരുന്നത്. എന്നാൽ ഈ ചോദ്യങ്ങളെ താരം തള്ളിക്കളഞ്ഞിരുന്നു. നരേന്ദ്രമോദിയായി മലയാളത്തിൽ നിന്നും നായകനെത്തുന്ന സിനിമ ചർച്ചയാകവേയാണ് അണിയറയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കേന്ദ്ര ഏജൻസികളുടെ അന്വേഷണവും എത്താനൊരുങ്ങുന്നത്.

Exit mobile version