loginkerala breaking-news കിണറ്റിൽ വീണ കളിപ്പാട്ടം എടുക്കാൻ ശ്രമിച്ചു; അഞ്ച് വയസുകാരന് ദാരുണാന്ത്യം
breaking-news Kerala

കിണറ്റിൽ വീണ കളിപ്പാട്ടം എടുക്കാൻ ശ്രമിച്ചു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കിണറ്റിൽ വീണ കളിപ്പാട്ടം എടുക്കാനുള്ള ശ്രമത്തിനിടെ വീട്ടുമുറ്റത്തെ മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ചു വയസുകാരൻ മരിച്ചു. നേമം കുളക്കുടിയൂർക്കോണം കുറുവാണി റോഡ് പത്മവിലാസത്തിൽ താമസിക്കുന്ന സുമേഷ്- ആര്യ ദമ്പതികളുടെ മകൻ എ.എസ്.ദ്രുവനാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 5.30-നായിരുന്നു സംഭവം. നഴ്സറിയിലാണ് ദ്രുവൻ പഠിക്കുന്നത്. ക്ലാസ് കഴി‍ഞ്ഞ് വീട്ടിലെത്തിയ ശേഷമായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയശേഷം രണ്ടു വയസ്സുകാരിയായ സഹോദരി ദ്രുവികയോടൊപ്പം മുറ്റത്തു കളിക്കുകയായിരുന്നു കുട്ടി.

വീട്ടുജോലിക്കിടെ മകനെ കാണാതായതോടെ അമ്മ ആര്യ വീട്ടിലും പരിസരത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ കിണറിനു സമീപം കസേര കണ്ടതോടെ സംശയം തോന്നി സമീപവാസികളെയും ഫയർ ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. അവർ എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്.

Exit mobile version