മലപ്പുറം: പുലർച്ചെ ടാപ്പിങ് ജോലിക്ക് പോയ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു. മലപ്പുറം കാളികാവിലാണ് സംഭവം. ടാപ്പിങ്ങിനിടെ ഉള്‍ക്കാട്ടിലേക്ക് കടുവ കടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം നടന്നത്.
നിലമ്പൂർ ചോക്കാട് കല്ലാമുല സ്വദേശി ഗഫൂറാണ് മരിച്ചത്. പുലര്‍ച്ചെ ടാപ്പിങ്ങിൽ ഏർപ്പെട്ട തൊഴിലാളികളെ കടുവ ആക്രമിക്കുകയായിരുന്നു. ഗഫൂറിന്റെ കഴുത്തില്‍ കടിച്ച് കടുവ ഉള്‍ക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് സമദ് പറഞ്ഞു.