ഇസ്താംബുൾ: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ സ്കീ റിസോര്‍ട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട കേസിൽ 14 പേർ അറസ്റ്റിൽ. ഹോട്ടലിന്റെ ഉടമയും ഇയാളുടെ അടുത്ത ബന്ധുവും ജനറൽ മാനേജർ, ഡയറക്ടർ, ചീഫ് ഇലക്ട്രീഷ്യൻ തുടങ്ങിയവർ കസ്റ്റഡിയിലാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
12 നിലകളുള്ള ഹോട്ടലിൽ ഫയർ അലാറങ്ങളോ സേഫ്റ്റി എക്സിറ്റുകളോ ഫയർ വാതിലുകളോ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞ 21 നുണ്ടായ തീപിടിത്തത്തിൽ 78 പേർ മരിക്കുകയും 51 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. അപകട സമയത്ത് 234 പേരാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്.