തൃശൂർ: തിരുവമ്പാടിയുടെ പ്രശസ്തമായ മഠത്തിൽവരവ് പഞ്ചവാദ്യത്തിന് ബ്രഹ്മസ്വം മഠത്തിൽ തുടക്കം. കോങ്ങാട് മധുവാണ് പ്രാമാണ്യം. തിരുവമ്പാടി ചന്ദ്രശേഖരനാണ് തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റുന്നത്. പഞ്ചവാദ്യം പലതു കേട്ടിട്ടുണ്ടെങ്കിലും മഠത്തിൽവരവ് പഞ്ചവാദ്യത്തിന് ഇത്തിരി മധുരം കൂടുമെന്ന് അത് കേട്ടവർക്കറിയാം.പഞ്ചവാദ്യത്തെക്കാൾ ഹരം പിടിക്കാൻ മേളം തന്നെ വേണമെന്നുള്ളവർ പാറമേക്കാവിൽ എത്തിയിരിക്കും. അവിടെ ഇക്കുറി എഴുന്നള്ളിപ്പ് നേരത്തെയാണ്. രാവിലെ 11.30ന് എഴുന്നള്ളിപ്പ് പുറപ്പെടുമ്പോൾ ചെമ്പട മേളം അകമ്പടിയായി ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടിന് വടക്കുന്നാഥ ക്ഷേത്രത്തിനകത്തെ ഇലഞ്ഞിത്തറ മേളമായി മാറുന്നത് ഈ മേളമാണ്.
പൂരാവേശത്തിൽ തൃശൂർ; ഘടകപൂരങ്ങൾ എത്തി; മഠത്തിൽ വരവിന് തുടക്കം
