loginkerala breaking-news ധ്യാൻ ശ്രീനിവാസൻ പ്രണയ നായകനായി ഒരു വടക്കൻ തേരോട്ടം വീഡിയോ സോംഗ് എത്തി
breaking-news

ധ്യാൻ ശ്രീനിവാസൻ പ്രണയ നായകനായി ഒരു വടക്കൻ തേരോട്ടം വീഡിയോ സോംഗ് എത്തി

പ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ. ആർ. ബിനുരാജിൻ്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ പ്രണയ നായകനായി എത്തുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി.ദിൽന രാമകൃഷ്ണനാണ് ധ്യാനിൻ്റെ പ്രണയിനിയായി എത്തിയിരിക്കുന്നത്.

അനുരാഗിണി ആരാധികേ …എന്നു തുടങ്ങുന്ന ഒരു യുഗ്മഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് ഇൻഡ്യൻ സിനിമയിൽ ഏറ്റം ഹരമായി മാറിയിരിക്കുന്ന സംഗീത സംവിധായക കൻ അനിരുദ്ധ് രവിചന്ദർ തൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.തൻ്റേതല്ലാത്ത ഒരു ഗാനം തൻ്റെ പേജിലൂടെ പ്രകാശനം ചെയ്തത് ഇത് ആദ്യ സംഭവം കൂടിയാണ്.

Anuraginee - Video Song | Oru Vadakkan Therottam | Dhyan Sreenivasan | Binunraj | Berny & Tansen

ഷാരൂഖ് ഖാൻ്റെ ജവാൻ ലിയോ വേട്ടയാൻ, , കൂലി തുടങ്ങിയ വൻ ചിത്രങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധ്രവിചന്ദറാണ്.വാസുദേവ് കൃഷ്ണൻ നിത്യാ മാമ്മൻ, എന്നിവർ ആലപിച്ച മനോഹരമായ ഈ ഗാനം രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ബേണിയും മകൻ ടാൻസണും ചേർന്നാണ് ഈണം പകർന്നിരിക്കുന്നത്.അഭ്യസ്തവിദ്യനായിട്ടും ഓട്ടോ റിഷാ തൊഴിലാളിയായി ജീവിക്കുന്നസാധാരണക്കാരനായ ഒരു യുവാവിൻ്റെ ജീവിത കഥയാണ് മലബാറിൻ്റെ പശ്ചാത്തലത്തിലൂടെ തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

സാധാരണക്കാരായ ജനങ്ങളുടെ ഒരു നേർക്കാഴ്ച്ച കൂടിയാണ് ഈ ചിത്രം.മാളവികാ മേനോൻ, ധർമ്മജൻ ബോൾഗാട്ടി വിജയകുമാർ, സോഹൻ സീനുലാൽ, സുധീർ പറവൂർ, സലിം ഹസ്സൻ (മറിമായം ഫെയിലി ആനന്ദ്, രാജേഷ് കേശവ് , രാജ് കപൂർ (തുറുപ്പുഗുലാൻ ഫെയിം) ദിനേശ് പണിക്കർ, ദിലീപ് മേനോൻ,നാറായണൻ നായർ, കിരൺ കുമാർ, അംബികാ മോഹൻ,സംവിധായകൽ മനു സുധാകർ എന്നിവരും പ്രധാന താരങ്ങളാണ്. ‘
കോ-പ്രൊഡ്യൂസേർസ് – സൂര്യ എന്ന്.സുഭാഷ്, ജോബിൻ വർഗീസ്തിരക്കഥ -സനു അശോക്.ഹസീന എസ്. കാനമാണ് മറ്റൊരു ഗാനരചയിതാവ്.ഛായാഗ്രഹണം – പവി.കെ. പവൻ ‘എഡിറ്റിംഗ് – ജിതിൻ കലാസംവിധാനം – ബോബൻ.മേക്കപ്പ് – സനൂപ് രാജ്.കോസ്റ്റ്യും ഡിസൈൻ- സൂര്യ ശേഖർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വിഷ്ണു ചന്രൻ’ ‘സ്റ്റിൽസ് – ഷുക്കു പള്ളിപ്പറമ്പിൽ , പ്രൊജക്റ്റ് ഡിസൈനർ – അമൃതാ മോഹൻ പ്രൊഡക്ഷൻ മാനേജേഴ്സ് – ജോമോൻ ജോയ് ചാലക്കുടി, റമീസ് കബീർ,
പ്രൊഡക്ഷൻ കൺട്രോളർ – എസ്സ.കെ. എസ്തപ്പാൻ, വടകര, കോഴിക്കോട് ഒറ്റപ്പാലം ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം നവംബർ മാസത്തിൽ പ്രദർശനത്തിനെത്തുന്നു.

Exit mobile version