breaking-news

കാന്താര 2 കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ ഉടമകൾ

കാന്താര’ സിനിമയുടെ രണ്ടാം ഭാഗം കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ ഉടമകൾ. ഉടമകളുടെ സംഘടനയായ ഫിയോക്കാണ് സംസ്ഥാനത്ത് വിലക്ക് പ്രഖ്യാപിച്ചത്.  സിനിമയുടെ കലക്‌ഷൻ സംബന്ധിച്ച തർക്കമാണ് വിലക്കിന് കാരണം.സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കലക്‌ഷനിൽ 55 ശതമാനം നിർമ്മാതാക്കൾ  ആവശ്യപ്പെട്ടതിനെ തുടർന്നാണ്ഫിയോക്ക് സിനിമ കേരളത്തിൽ വിലക്കിയിരിക്കുന്നത്. 

ഒക്ടോബർ രണ്ടിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. ആഗോളതലത്തില്‍ കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലിഷ്, ബംഗാളി ഭാഷകളിലാണ് കാന്താര എത്തുന്നത്. എന്നാൽ വിതരണക്കാർ വിലക്കെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ  കേരളത്തിലെ സിനിമാ പ്രേമികൾ നിരാശരാകും.ചർച്ചകൾ നടക്കുന്നതായി സൂചനകൾ ഉണ്ടെങ്കിലും പൂർണ്ണമായി തീരുമാനമെടുക്കാൻ ഇനിയും സമയമെടുക്കും.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video