loginkerala breaking-news നിയമപോരാട്ടത്തിലൂടെ തിരികെ ലഭിച്ച ജീവിതം ഇനി നീതിദേവതയ്ക്കായി; വക്കീൽ കുപ്പാഴമണിഞ്ഞ് പേരറിവാളൻ
breaking-news India

നിയമപോരാട്ടത്തിലൂടെ തിരികെ ലഭിച്ച ജീവിതം ഇനി നീതിദേവതയ്ക്കായി; വക്കീൽ കുപ്പാഴമണിഞ്ഞ് പേരറിവാളൻ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് 31 വർഷത്തിലേറെ ജയിൽവാസം അനുഭവിച്ച എ ജി പേരറിവാളൻ അഭിഭാഷകനായി എൻറോൾ ചെയ്തു. തിങ്കളാഴ്‌ചയാണ്‌ മദ്രാസ്‌ ഹൈക്കോടതിയിൽ തമിഴ്‌നാട്‌– പുതുച്ചേരി ബാർ അസോസിയേഷനിൽ അദ്ദേഹം എൻറോൾ ചെയ്‌തത്‌. മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യും.

1991-ലെ രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളിൽ ഒരാളായിരുന്നു പേരറിവാളൻ. ബോംബ് നിർമ്മാണത്തിനായി 9 വോൾട്ട് ബാറ്ററി നൽകി എന്നാരോപിച്ച് 19-ാം വയസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് മോചിതനായത്. 2018 സെപ്‌തംബറിലാണ്‌ പേരറിവാളനെ വിട്ടയക്കാമെന്ന്‌ തമിഴ്‌നാട്‌ ശുപാർശ ചെയ്‌തത്‌.

ബംഗളൂരുവിലെ ഡോ. ബി ആർ അംബേദ്കർ ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയ പേരറിവാളൻ 2025ലാണ് ഓൾ ഇന്ത്യ ബാർ പരീക്ഷ പാസായത്.

Exit mobile version