loginkerala breaking-news കേരളത്തിൽ നടക്കുന്ന വികസനങ്ങൾ വേറെ ഒരു രാജ്യത്തും നടക്കുന്നില്ല: നടി ഗ‍ൗരി കൃഷ്‌ണ
breaking-news Kerala

കേരളത്തിൽ നടക്കുന്ന വികസനങ്ങൾ വേറെ ഒരു രാജ്യത്തും നടക്കുന്നില്ല: നടി ഗ‍ൗരി കൃഷ്‌ണ

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന വികസനങ്ങൾ വേറെ ഒരു രാജ്യത്തും നടക്കുന്നില്ലെന്ന്‌ പ്രമുഖ നടി ഗ‍ൗരി കൃഷ്‌ണ. കേരളത്തിലെ ആരോഗ്യ മേഖലയുടെ നേട്ടങ്ങൾ നമുക്ക്‌ തൊട്ടറിയാമെന്നും ഏറെ കാലം ചെന്നൈയിൽ ആയിരുന്ന നടി പറഞ്ഞു. പിആർഡി തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ പ്രതിവാര പരിപടിയായ ‘ നാം മുന്നോട്ടിൽ’ സംസാരിക്കുകയായിരുന്നു ഗ‍ൗരി കൃഷ്‌ണ.

അവരുടെ വാക്കുകൾ: ‘ഞാൻ ഇവിടെയല്ല വളർന്നത്. പക്ഷെ ചെന്നൈയിൽ വളർന്ന കാലംതൊട്ട് നാട്ടിൽ നടക്കുന്ന ഓരോ വികസനങ്ങളും ഡവലപ്മെന്റ് മോഡൽസും ഒക്കെ ഞാൻ അപ്ഡേറ്റഡ് ആയിരുന്നു. അന്നുതൊട്ട് ഭയങ്കര ഇമ്പ്രെസ്സ്ഡ് ആയിരുന്നു .കേരളത്തിൽ നടക്കുന്ന വികസനങ്ങൾ വേറെ രാജ്യത്ത് നടക്കുന്നില്ലല്ലോ എന്ന് വിചാരിച്ച സമയത്താണ് ഞാനിപ്പോൾ നാട്ടിലേക്ക് മാറിയത്.

നാട്ടിലേക്ക് മാറി കഴിഞ്ഞപ്പോൾ വ്യക്തിപരമായി തന്നെ ഇവിടെ നടക്കുന്നത്‌ കാണുന്നുണ്ട്‌. ഇവിടുത്തെ ഹെൽത്ത് കെയർ പറയേണ്ടതുതന്നെയാണ്. പല ഫെസിലിറ്റികളും നമുക്ക് ഈസിയായി തന്നെ ആസ്വാദിക്കാൻ പറ്റുന്നുണ്ടെന്ന് എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. പലപ്പോഴും ഒരു ഹോസ്പിറ്റലിൽ പോകുമ്പോൾ പല പ്രശ്നങ്ങളും ഫീൽ ചെയ്യുന്ന ഒരു ഇൻഡസ്ടറി ആണ്. പക്ഷെ കേരളത്തിൽ എനിക്ക് അത്രയും ബുദ്ധിമുട്ടുകൾ ഫേസ് ചെയ്യേണ്ടി വന്നിട്ടില്ല.’

Exit mobile version