breaking-news

സൈബർ സുരക്ഷയ്ക്ക് രാജ്യം ഒറ്റക്കെട്ടായി നിൽക്കണം: കേന്ദ്ര ആഭ്യന്തര സെക്രട്ടറി

കൊച്ചി; ദേശീയ സൈബർ സുരക്ഷയ്ക്ക് രാജ്യം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ഐഎഎസ്. ലോകത്താകമാനം സൈബർ രംഗത്തെ കുറ്റകൃത്യം വർദ്ധിച്ചു വരി കയാണ്. എത്രയേറെ പ്രതിരോധം നടത്തുന്നുവോ അത്രയേറെ സൈബർ ആക്രമണങ്ങളും പെരുകുന്നു. ഈ സാഹചര്യത്തിലാണ് കൊക്കൂൺ പോലെയുള്ള സൈബർ സുരക്ഷാ കോൺഫറൻസുകൾക്ക് പ്രാധാന്യം ഏറുന്നതെന്നും അദ്ദേഹം പറ ഞ്ഞു.

കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ആരംഭിച്ച കൊക്കൂൺ 2025 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾക്ക് ഒപ്പം, സൈബർ ഡിപ്പെന്റിംഗ് കുറ്റകൃത്യങ്ങളും കൂടി വരുകയാണ്. അന്വേഷണ സംവിധാനങ്ങൾക്ക് ഒപ്പം പൊതുജനങ്ങളും സൈബർ ക്രൈമിന് എതിരെ ജാഗരൂകമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈബി ഈഡൻ എം.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവിയും, ഡിജിപിയുമായ റവാഡ ആസാദ് ചന്ദ്ര ശേഖർ ഐപിഎസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വിജിലൻസ് മേധാവിയും ഡിജിപിയുമായ മനോജ് എബ്രഹാം ഐപിഎസ്, എഡിജിപി എസ്. ശ്രീജിത്ത് ഐ.പി.എസ്, ഐജി പി. പ്രകാശ് ഐ.പി.എസ്, സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐ.പി.എസ്, സൈബർ ഓപ്പറേഷൻസ് എസ് പി അങ്കിത് അശോകൻ ഐ.പി.എസ്, ഇസ്ര പ്രസിഡന്റ് മനു സഖറിയ,ചൈൽഡ് ലൈറ്റ് ഒഫിഷ്യൽസ് ആയ പോൾ സ്റ്റാന ഫീൾഡ്, പ്രൊഫ. ഡെബി ഫ്രൈ,
കെൽവിൻ ലെയ, ലിഡിയ ഡെവൻ പോർട്ട്, ഡൗഗ് മാർഷൽ, പ്രൊ പോൾ ഗ്രിഫിൻസ് തുടങ്ങിയവർ പങ്കെടുത്തു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video