loginkerala breaking-news സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പതിനാറാം നിയമസഭയിലെ നിയുക്ത എംഎൽഎമാർ; സഭാനടപടികൾ നിയന്ത്രിച്ച് പ്രോടേം സ്പീക്കർ ജി സുധാകരൻ
breaking-news Kerala

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പതിനാറാം നിയമസഭയിലെ നിയുക്ത എംഎൽഎമാർ; സഭാനടപടികൾ നിയന്ത്രിച്ച് പ്രോടേം സ്പീക്കർ ജി സുധാകരൻ

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പതിനാറാം നിയമസഭയിലെ നിയുക്ത എംഎൽഎമാർ. വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അംഗങ്ങളുടെ പേരിന്റെ അക്ഷരമാലാക്രമത്തിലാണ് സത്യപ്രതിജ്ഞ.

പ്രോടേം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ജി. സുധാകരനാണ് സഭാനടപടികൾ നിയന്ത്രിക്കുന്നത്. ആദ്യം സത്യപ്രതിജ്ഞചെയ്തത് കളമശ്ശേരി എംഎൽഎയും ഫിഷറീസ് വകുപ്പുമന്ത്രിയുമായ വി.ഇ. അബ്ദുൾ ഗഫൂർ ആയിരുന്നു.

ബുധനാഴ്ച ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് മുൻപാകെയാണ് സുധാകരൻ സത്യവാചകം ചൊല്ലിയത്. അന്പലപ്പുഴ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. 22-ാം തീയതിയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്.

Exit mobile version