loginkerala breaking-news കേ​സ് അ​ടി​സ്ഥാ​ന​ര​ഹി​തം, ഹൈക്കോടതിയെ സമീപിച്ച് ശ്വേതാ മേനോൻ
breaking-news entertainment

കേ​സ് അ​ടി​സ്ഥാ​ന​ര​ഹി​തം, ഹൈക്കോടതിയെ സമീപിച്ച് ശ്വേതാ മേനോൻ

കൊ​ച്ചി: അ​ശ്ലീ​ല രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ക​യും വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്‌​തെ​ന്ന പ​രാ​തി​യി​ൽ ത​നി​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി ശ്വേ​ത മേ​നോ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​ചെ​യ്യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് താ​രം ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ഹ​ർ​ജി ഇ​ന്നു​ത​ന്നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ് വി​വ​രം. കേ​സ് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന​ട​ക്ക​മു​ള്ള ത​ര​ത്തി​ൽ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ്വേ​ത മേ​നോ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

തനിക്കെതിരായ നടപടി വസ്‌തുതകൾ പരിശോധിക്കാതെയാണെന്നാണ് ഹർജിയിൽ ശ്വേത പറയുന്നത്. രാജ്യത്ത് സെൻസർ ചെയ്‌ത ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിന് പുരസ്‌കാരങ്ങളടക്കം ലഭിച്ചിരുന്നു. നിയമവിരുദ്ധമായി താൻ ഒന്നും ചെയ്‌തിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഇന്ന് തന്നെ ഹർജി പരിഗണിക്കുമെന്നാണ് വിവരം.സിനിമയിലെ അശ്ലീലരംഗങ്ങളിൽ സാമ്പത്തിക ലാഭത്തിനായി അഭിനയിച്ചു എന്ന പരാതിയിലാണ് നടി ശ്വേതാ മേനോന്റെ പേരിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ എറണാകുളം സിജെഎം കോടതി നിർദേശത്തെത്തുടർന്ന് എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.

Exit mobile version