തൃശൂർ: വീടുവയ്ക്കാൻ സഹായം അഭ്യർഥിച്ച് തന്‍റെ മുന്നിൽ എത്തിയ വയോധികന്‍റെ നിവേദനം സ്വീകരിക്കാത്ത വിഷയത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഒരു പൊതുപ്രവർത്തകനായി, തനിക്ക് എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് എപ്പോഴും വ്യക്തമായ ധാരണയുണ്ടെന്നും പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല. ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് എന്‍റെ ശൈലി അല്ലെന്നും സുരേഷ് ഗോപി തന്‍റെ ഫെയ്സ് ബുക്കിൽ കുറിച്ചും.
ഭവനനിർമാണം ഒരു സംസ്ഥാന വിഷയമാണെന്നും അതിനാൽ അത്തരം അഭ്യർഥനകൾ ഒരാള്‍ക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സർക്കാർ തന്നെ വിചാരിക്കണമെന്നും മന്ത്രി പറഞ്ഞു.
തന്‍റെ ഈ പ്രവർത്തിയിലൂടെ മറ്റൊരു പാർട്ടി ആ കുടുംബത്തിന് സുരക്ഷിതമായ ഭവനം ഉറപ്പാക്കാൻ മുന്നോട്ട് വന്നത് വളരെ സന്തോഷമാണെന്നും മന്ത്രി പറഞ്ഞു. അതിൽ രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും താൻ കാരണം അവര്‍ക്ക് ഒരു വീട് എന്നത് ലഭ്യമായല്ലോയെന്ന് സുരേഷ് ഗോപി പറഞ്ഞു.
Leave feedback about this