തൃശൂർ: കേന്ദ്രമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ് ഗോപിയുടെ ഓഫീസ് ഉദ്ഘാടനം നടന്നു. ചേറൂർ റോഡിലെ എനാർക്ക് ഗാർഡൻസ് റോഡിൽ ആരംഭിച്ച ഓഫീസ് ഉദ്ഘാടന ചടങ്ങിൽ രാമവർമ്മപുരം പള്ളി ഫാദർ അജിത് തച്ചോത്ത്, ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദജി, തൃശ്ശൂർ ചെട്ടിയങ്ങാടി ജുമാമസ്ജിദ് ഇമാം ഇബ്രാഹിം ഫലാഹി., കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി , ഡിവിഷൻ കൌൺസിലർ അഡ്വ.വില്ലി . ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ മാസ്റ്റർ, SNDP യോഗം അസിസ്റ്റന്റ് സെക്രട്ടറി, K V സദാനന്ദൻ തുടങ്ങിയവർ സാന്നിധ്യം അറിയിച്ചു. രഘുനാഥ് സി മേനോൻ സ്വാഗതം പറഞ്ഞു.
ബി.ജെ.പി ജില്ലാധ്യക്ഷൻ ജസ്റ്റിൻ ജേക്കബ്ബ്, മുൻ ജില്ലാധ്യക്ഷൻ അഡ്വ. കെ. കെ അനീഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡൻ്റ് Adv. B ഗോപാലകൃഷ്ണൻ , MP ഓഫീസ് ഇൻചാർജ്ജ് രാജേഷ് നായർ നന്ദി പറഞ്ഞു.