തൃശൂർ: ശവങ്ങളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിച്ച് ജയിച്ചവൻമാരാണ് തന്നെ കുറ്റം പറയുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ വോട്ട് വിവാദത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. കലുങ്ക് സംവാദ പരിപാടിയിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. പൂരം കലക്കി, വോട്ട് കലക്കി,ചെമ്പ് കലക്കി എന്നൊക്കെയാണ് തന്നെ കുറ്റം പറയുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
ജയിക്കുക പോലുമില്ല എന്ന് പറഞ്ഞ തൃശൂരിൽ നിന്നാണ് തനിക്ക് ജയിക്കാൻ സാധിച്ചത്. ബിജെപിക്ക് സ്വാധീനമുള്ള പാലക്കാടും തിരുവനന്തപുരത്തും അല്ല ഞാൻ നിന്ന് ജയിച്ചത്. ജയിക്കുക പോലുമില്ല എന്ന് പറഞ്ഞ തൃശൂരിൽ നിന്നാണ് എനിക്ക് ജയിക്കാൻ സാധിച്ചതെങ്കിൽ അത് ദൈവം കൂടെ നിൽക്കുന്നത് കൊണ്ടാണ് എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.