കൊച്ചി/ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ രാജ്യത്തെ പ്രമുഖ വന്യജീവി പുനരധിവാസ കേന്ദ്രമായ വന്‍താരയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഗുജറാത്തിലെ ജാംനഗറില്‍ സ്ഥിതി ചെയ്യുന്ന വന്‍താരയുടെ പ്രവര്‍ത്തനങ്ങളില്‍ നിഗൂഢതയൊന്നുമില്ലെന്നും എല്ലാം സുതാര്യമാണെന്നും രേഖപ്പെടുത്തിയ റിപ്പോര്‍ട്ടാണ് എസ്‌ഐടി നല്‍കിയിരിക്കുന്നത്.
വെള്ളിയാഴ്ച്ചയാണ് എസ്‌ഐടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് തിങ്കളാഴ്ച്ച പരിഗണിച്ച ശേഷം ജസ്റ്റിസ് പങ്കജ് മിത്തല്‍, പി ബി വരാലെ തുടങ്ങിയവര്‍ അടങ്ങുന്ന ബെഞ്ച് റിപ്പോര്‍ട്ടില്‍ തൃപ്തി രേഖപ്പെടുത്തി. എല്ലാവിധ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് വന്‍താരയുടെ പ്രവര്‍ത്തനമെന്ന് സാധൂകരിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.