കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥിനിക്ക് ബസിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ് . ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ ആണ് കേസെടുത്തിരിക്കുന്നത്.
വിദ്യാർത്ഥിനിയിൽ നിന്ന് മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് പോലീസ് കേസെടുത്തത് .അപകടത്തിനിടയാക്കിയ ബസ് സംഭവ ദിവസം രാത്രിയിൽ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ബസ് ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. നോട്ടീസ് നൽകിയ ശേഷമാകും മോട്ടോർ വാഹന വകുപ്പ് നടപടികളിലേയ്ക്ക് കടക്കുക.
ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന വാഴയിൽ എന്ന സ്വകാര്യബസിൽ നിന്നാണ് വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീണത് .കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു .സംഭവത്തിനുശേഷം ബസ് നിർത്തുവാനോ കുട്ടിക്ക് പരിക്ക് ഉണ്ടോ എന്ന് അന്വേഷിക്കാനോ ബസ് ജീവനക്കാർ തയ്യാറായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.