എറണാകുളം: കോതമംഗലത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ, പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ. ആൺസുഹൃത്തിന്റെ വീട്ടിൽ പൂട്ടിയിട്ട് മതം മാറാൻ നിർബന്ധിച്ച് ഉപദ്രവിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനായ റമീസിനെതിരെയാണ് പരാതി. ശനിയാഴ്ചയാണ് ടിടിസി വിദ്യാർത്ഥിയായ സോന ഏൽദോസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സോനയും റമീസും തമ്മിൽ അടുപ്പത്തിലായിരുന്നു. റമീസിനെതിരെ കേസ് എടുക്കും എന്ന് പൊലീസ് വ്യക്തമാക്കി.
വിവാഹത്തിന് മുൻപ് സോനയെ റമീസ് വീട്ടിൽ കൊണ്ടുപോയെന്നും അവിടെ വെച്ച് ഉപദ്രവിച്ചെന്നും മതം മാറാൻ നിര്‍ബന്ധിച്ചെന്നുമാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. സോനയുടെ കുടുംബം പരാതി നൽകിയതിനെ തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.