വാഷിങ് ടൺ ഡി.സി: ഇന്ത്യയ്ക്ക് മേല്‍ ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത 24 മണിക്കൂറിനകം ഇന്ത്യയ്ക്ക് മേല്‍ ഇറക്കുമതി തീരുവ കുത്തനെ വര്‍ദ്ധിപ്പിക്കുമെന്നാണ് ട്രംപിന്റെ പ്രസ്താവന. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിലെ അതൃപ്തിയാണ് ഇറക്കുമതി തീരുവ കുത്തനെ വര്‍ദ്ധിപ്പിക്കുന്നതിന് കാരണം.
ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുകയും യുദ്ധത്തിന് ഇന്ധനം പകരുകയുമാണ്. അവര്‍ അങ്ങനെ ചെയ്യാനൊരുങ്ങുകയാണെങ്കില്‍ താന്‍ സന്തോഷവാനായിരിക്കില്ലെന്നും ട്രംപ് പറഞ്ഞു. യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്നും ട്രംപ് ആരോപിച്ചു.ട്രംപിന്റെ ഭീഷണിക്ക് ചെവി കൊടുക്കാതെ രാജ്യം. ഇന്ത്യ-റഷ്യ സംയുക്ത പദ്ധതിയായ ബ്രഹ്മോസ് മിസൈലുകൾക്ക് വിപുലമായ ഓർഡറുകൾ നൽകി ഇന്ത്യൻ കരസേനയും നാവികസേനയും മുന്നോട്ട് പോകുകയാണ്. ഓപ്പറേഷൻ സിന്ദൂർ തിരിച്ചടിയിൽ ഇന്ത്യയുടെ ക്രൂയിസ് മിസൈലായ ബ്രഹ്മോസ് വഴി പാകിസ്ഥാന് നൽകിയത് കനത്ത പ്രവരമായിരുന്നു. പാക് തീവ്രവാദ കേന്ദ്രങ്ങളും സൈനികത്താവളങ്ങളും ആക്രമിച്ചത് കരയിൽ നിന്ന് കരയിലേക്ക് ലക്ഷ്യം സ്ഥാനം നിർണയിച്ച് തൊടുക്കുന്ന ബ്രഹ്മോസ് മിസൈലിലൂടെയാണ്.
റഷ്യയുടെ പങ്കാളിത്തത്തോടെ ഇന്ത്യ നിർമ്മിക്കുന്ന ബ്രഹ്മോസിനായി കര, നാവികസേനഹകൾ ബൃഹത്തായ ഓർഡറുകളാണ് നൽകിയിരിക്കുന്നത്. കര, വ്യോമയുദ്ധങ്ങളിൽ നിന്ന് മാറി, സൈനിക നാശങ്ങൾ കുറയ്ക്കുന്ന ടെക്നോളജി സാധ്യതകൾ യുദ്ധതന്ത്രമായി പ്രയോഗിക്കുകയാണ് ഇതിലൂടെ രാജ്യം. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യക്ക് സഹായമായത് റഡാർ കരുത്തും ബ്രഹ്മോസ് വഴിയുള്ള പ്രഹരവുമായിരുന്നു. പാക് വ്യോമതാവളങ്ങൾ അടക്കം തകർത്ത തിരിച്ചടിയിൽ ചൈനയുടെ മിസൈൽ വേഥാ സംവിധാനങ്ങൾ പോലും കാര്യക്ഷമായി പ്രവർത്തിച്ചിരുന്നില്ല.
Leave feedback about this