തൃശൂര്‍: കൊടുങ്ങല്ലൂരിലെ അഴീക്കോട്ട് മകന് അമ്മയുടെ കഴുത്തറുത്തു. ഊമംതറ ജലീലിന്റെ ഭാര്യ സീനത്തിനാണ് അതിഗുരുതരമായി പരിക്കേറ്റത്. പ്രതി മുഹമ്മദിനെ(24) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് സംഭവം. ലഹരിക്ക് അടിമയായ മുഹമ്മദ് സീനത്തിനെ ആക്രമിക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ഇയാള്‍ പിതാവ് ജലീലിനെയും ആക്രമിച്ചിരുന്നെന്നാണ് വിവരം.
കൊടുങ്ങല്ലൂരിൽ ലഹരിക്ക് അടിമയായ മകൻ അമ്മയുടെ കഴുത്തറുത്തു; മാതാവ് ഗുരുതരാവസ്ഥയിൽ
